എത്ര കുടിച്ചാലും മതിവരാത്ത കാരറ്റ് പായസം ഉണ്ടാക്കാം. എന്താ രസം എന്നറിയാമോ

മധുരം ഇഷ്ടമുള്ളവർക്ക് പായസം ഇഷ്ടമായിരിക്കും. എന്നാൽ കുട്ടികൾക്ക് എല്ലാ പായസവും ഇഷ്ടമായിരിക്കും. ഇന്ന് സ്പെഷൽ പായസമാണ് ഉണ്ടാക്കുന്നത്. കുട്ടികൾക്കൊക്കെ ഇഷ്ടപ്പെടുന്ന കാരറ്റ് പായസം. ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. കാരറ്റ് – 1 കപ്പ്, പഞ്ചസാര – 1/2 കപ്പ്, പശുവിൻ നെയ്യ് – 1 ടേബിൾ സ്പൂൺ, പാൽ – 500 ,വെള്ളം, അണ്ടിപരിപ്പ് – 10 എണ്ണം, മുന്തിരിങ്ങ – 10 എണ്ണം, ഏലക്കായ പൊടി – 1/4 ടീസ്പൂൺ, കുങ്കുമ പൂവ്.

ആദ്യം തന്നെ കാരറ്റ് കഴുകി അതിൻ്റെ തോൽ കളഞ്ഞ് ക്രഷ് ചെയ്ത് വയ്ക്കുക .ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ പശുവിൻ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായ ശേഷം അതിൽ അണ്ടിപരിപ്പ് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് മുന്തിരിങ്ങ ഇട്ട് വഴറ്റുക. രണ്ടും ഒരു ബൗളിൽ എടുത്തു വയ്ക്കുക. പിന്നീട് അതിൽ കാരറ്റ് ഇട്ട് വഴറ്റി എടുക്കുക. ശേഷം ഇറക്കി വയ്ക്കുക. ഒരു മിക്സിയുടെ ജാറിലിടുക. പിന്നീട് ആ പാത്രത്തിൽ തന്നെ പാൽ ഒഴിക്കുക. നല്ല കട്ട പാൽ വേണം എടുക്കാൻ. ചിലർ മിൽക്ക് മെയ്ഡ് ഉപയോഗിക്കും. ഇങ്ങനെ തയ്യാറാക്കുമ്പോൾ നല്ല കട്ടപ്പാൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

അതിൽ കുങ്കുമപ്പൂവ് ചേർക്കുക. ഉണ്ടെങ്കിൽ ചേർത്താൽ മതി. ശേഷം കാരറ്റ് അരച്ചെടുക്കുക. പിന്നെ തിളച്ച പാലിൽ അരച്ചു വച്ച കാരറ്റ് ഒഴിക്കുക. മിക്സാക്കുക. പിന്നീട് എടുത്തു വച്ച പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ശേഷം ഏലക്കായ പൊടി ചേർത്ത് മിക്സാക്കുക. പിന്നീട് വറുത്തു വച്ച അണ്ടിപരിപ്പ്, മുന്തിരിങ്ങ ചേർക്കുക. പിസ്ത , ബദാം വേണമെങ്കിൽ ചേർക്കാം. എല്ലാം ചേർത്ത്  നല്ല  മിക്സാക്കി ഇറക്കിവയ്ക്കുക. അധികം കട്ടയാവാതെ ഇറക്കി വയ്ക്കുക. ഏതു പായസ മായാലും കുറച്ച് തണുത്തു വരുമ്പോൾ കട്ടയായി വരും. അതു കൊണ്ട് കുറച്ച് ലൂസുള്ളപ്പോൾ ഇറക്കി വയ്ക്കുക.        വളരെ രുചികരമായ ഒരു വീട്ടിൽ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. എല്ലാവരും ഒരു തവണ എങ്കിലും ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്ക് ഒരു പാട് ഇഷ്ടപ്പെടും.

x