ക്യാരറ്റ് പാൽ പായസം തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ

നൂറ് ഗ്രാം പച്ചരി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് കഴുകി എടുക്കുക. ശേഷം വെള്ളം ഊറ്റി കളയുക. ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് ഉരുകി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ചേർക്കുക. ഇവ നന്നായി ഇളക്കി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉണക്ക മുന്തിരിയും ചേർത്ത് ഇളക്കുക.

ചെറുതായി റോസ്‌റ്റ് ആകുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതേ പാനിൽ ബാക്കിയുള്ള നെയ്യിലേക്ക് പച്ചരി ചേർക്കുക. ശേഷം ഇവ രണ്ട് മിനിറ്റ് ഇളക്കി ഫ്രൈ ചെയ്യുക. ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർക്കുക. ഇവ നന്നായി ഇളക്കി അടച്ച് വെച്ച് വേവിക്കുക. ഇതേ സമയം ഒരു കുക്കറിലേക്ക് ഒരു ക്യാരറ്റ് ചെറുതായി വട്ടത്തിൽ അറിഞ്ഞ് ചേർക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് കുക്കർ അടച്ച് വെച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.

വേവിച്ച ക്യാരറ്റും വെള്ളവും ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ആറ് എലക്കായയും ചേർത്ത് നന്നായി അരച്ച് എടുക്കുക. നേരത്തെ വേവിക്കാൻ വെച്ചിരുന്ന അരിയിലെ വെള്ളം വറ്റി വന്നിട്ടുണ്ടാകും. ഈ സമയം ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ക്യാരറ്റ് ചേർക്കുക. ഇതിലേക്ക് 150 ഗ്രാം പഞ്ചസാര ചേർക്കുക. ഇവ മൂന് മിനിറ്റ് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് 250 ml പാലും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക

. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ചൊവ്വരി വേവിച്ചതും ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക. ശേഷം ഒരു നുള്ള് ഉപ്പും, 250ml പാലും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. ഇവ ചെറുതായി കുറുകി വരുമ്പോൾ തീ കെടുത്തി മാറ്റി വെക്കുക. ഇതിലേക്ക് നേരത്തെ വരുത്ത് വച്ചിരുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കുക. ശേഷം ഗ്ലാസിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Sruthis kitchen

x