പുഡിങ് ഉണ്ടാക്കാൻ കഷ്ടപെടുന്നുവോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. കൊതിയൂറും ബ്രെഡ് കാരമൽ പുഡിങ് !!!

പുഡിങ് എല്ലാർക്കും ഇഷ്ടമുള്ള ഒരു ഡിസേർട്ട് ആണ്. വിശേഷങ്ങൾക്കും വിരുന്നുകാർ വരുമ്പോഴുമെല്ലാം ഊണിനു ശേഷം ഡിസേർട്ട് നൽകുന്നത് വളരെ നല്ലതാണ്. എങ്കിലും എന്താണ് നൽകേണ്ടത് എന്ന് തകർക്കും പലർക്കും ഉള്ള ചോദ്യമാണ്.

എന്നാൽ ആ ചോദ്യത്തിനുത്തരമായി ഇന്ന് നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു പുഡിങ് ആണ് ഇവിടെ പരിചയപ്പെടുന്നത്. ” കാരമൽ ബ്രെഡ് പുഡ്ഡിങ് ” ആണ് ഇന്നിവിടെ തയ്യാറാക്കാൻ പോകുന്നത്.

ഇതിനായി ആദ്യമായി ഒരു ബൗളിലേക്ക് നാല് വലിയ ബ്രഡ് കൈ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ വാനില എസൻസ് ഇതിലേക്ക് ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് പാലാണ്. മുക്കാൽ കപ്പ് പാൽ ആണ് ചേർത്ത് കൊടുക്കുന്നത്.

ഇത് നന്നായി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു വെക്കുക. ഇനി കാരമൽ എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. അതിനു ശേഷം ഇതിലേക്ക് 2 ടീസ്പൂൺ വെള്ളം ഒഴിക്കുക. ഇനി ഇത് ചെറുതായി ചൂടാക്കി നന്നായി ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. പഞ്ചസാരയുടെ നിറം മാറി ഗോൾഡ് നിറമാകുന്നതുവരെ ഇങ്ങനെ ചെയ്ത ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക.

ശേഷം ഈ ബൗളിന്റെ വശങ്ങളിൽ എല്ലാം ആകുന്ന തരത്തിൽ ഇത് നന്നായി ചുറ്റിച്ച്‌ എടുക്കുക. അതിനുശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ച ബ്രെഡ് മിക്സ് ചേർക്കുക. ഇനി ഇത് ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി മൂടുക. ഇതിൽ എയർ പോകാനായി കുറച്ച് സുഷിരങ്ങൾ ഇട്ടു കൊടുക്കുക.

അതിനുശേഷം ഒരു സ്റ്റീമറിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ബൗൾ ഇറക്കിവെച്ച് അടച്ചുവെച്ച് 20 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഇതിന്റെ ചൂട് മാറിയതിനു ശേഷം മൂന്ന് മണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് സെർവ് ചെയ്യാവുന്നതാണ്. വളരെ ടേസ്റ്റിയായ കാരമൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാറായിരിക്കുന്നു.

x