അര കിലോ കാബേജ് കൊത്തിയരിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാനിലേക്ക് ഒന്നര ടിസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കടുകും ഒരു തണ്ട് കറിവേപ്പിലയും, രണ്ട് വറ്റൽ മുളകും ഇട്ട് പൊടിച്ചെടുക്കുക. കറിവേപ്പില വാടി വരുമ്പോൾ ഇതിലേക്ക് ഒരു സബോള കൊത്തി അരിഞ്ഞു ചേർക്കുക.
സബോള ചെറുതായി വഴന്ന് വരുമ്പോൾ രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കുക. ഇവ വഴന്ന് വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക. ശേഷം നേരത്തെ അരിഞ്ഞു വച്ചിരുന്ന ക്യാബേജ് മുഴുവനായി ചേർക്കുക.
ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം അടച്ച് വെച്ച് വേവിക്കുക. കേബേജ് വെന്തു കഴിഞ്ഞാൽ ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരവിയത് ചേർത്ത് ഇളക്കുക. ഇതേ സമയം മറ്റൊരു ബൗളിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ബീറ്റ് ചെയ്യുക.
കലക്കി വച്ചിരിക്കുന്ന കോഴിമുട്ട നേരത്തെ തയ്യാറാക്കി കൊണ്ടിരിക്കുന്ന ക്യാബേജിന്റെ പാനിലേക്ക് നടുവശത്തായി അല്പം സ്ഥലം ഉണ്ടാക്കി ഒഴിക്കുക. ഇത് രണ്ടു മിനിറ്റ് അനക്കാതെ വച്ച് മുട്ട വെന്ത് ചെറിയ കട്ടിയാകുമ്പോൾ കേബേജുമായി മിക്സ് ചെയ്യുക. നന്നായിളക്കി മിക്സ് ചെയ്ത് ഈ ക്യാബേജിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും വിതറി ഇളക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
Credits : lillys natural tips