വെറൈറ്റി ആയി ക്യാബേജ് തോരൻ ഉണ്ടാക്കിയാലോ? ഇങ്ങനെ ചെയ്തു നോക്കൂ.

നമ്മുടെയെല്ലാം വീട്ടിൽ കേബേജ് ഉപ്പേരി വയ്ക്കാറുണ്ട്. പലയിടത്തും പല രീതിയിലാണ് ക്യാബേജ് തോരൻ വെക്കാറ്. കല്യാണ വീടുകളിൽ നിന്ന് കിട്ടുന്ന കേബേജ് തോരനു ഒരു പ്രത്യേക രുചിയാണ്. എങ്കിൽ ഇന്ന് ഇത്തരത്തിൽ വളരെ വ്യത്യസ്തമായ രുചിയിൽ ഉള്ള ഒരു കാബേജ് തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യമായി ഇതിന് ആവശ്യമുള്ള ക്യാബേജ് അരിഞ്ഞെടുക്കുക. അരക്കിലോ കാബേജ് ഉപ്പേരിക്കായി എടുക്കാവുന്നതാണ്. ഇനി ഇത് സ്ലൈസർ ഉപയോഗിച്ചോ കത്തികൊണ്ടോ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഇത് മാറ്റിവയ്ക്കണം. അതിനു ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മൂന്നു ചുവന്നുള്ളി, രണ്ട് പച്ചമുളക്, നാല് കറിവേപ്പില, ചെറിയ കഷണം ഇഞ്ചി എന്നിവ ഇട്ടു കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരവിയത് ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ അരടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇത് മിക്സിയിൽ ചെറുതായൊന്ന് അടിച്ചെടുക്കുക. ഒരുപാട് അരയേണ്ട ആവശ്യമില്ല. ഇനി അടുപ്പിൽ പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക.

ഇനി തീ നന്നായി കുറച്ചു വച്ചതിനു ശേഷം അതിലേക്ക് അരച്ച് വച്ച തേങ്ങ ചേർക്കുക. ഇനി ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ച ക്യാബേജ് ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്യുക. ഇത് വേവുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം. തുറന്നുവെച്ച് വേവിക്കുന്നതാണ് നല്ലത്.

ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. വറ്റൽമുളക് വേണമെന്നുണ്ടെങ്കിൽ കടുക് പൊട്ടിക്കുന്ന സമയത്ത് ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് അൽപം കറിവേപ്പില കൂടി ചേർത്ത് അതിനുശേഷം നന്നായി ഇളക്കുക.

കാബേജ് ഒന്ന് വെന്തു കഴിഞ്ഞ് ഉപ്പേരിയുടെ മണം വന്നതിനുശേഷം തീ ഓഫ് ചെയ്യുക. ഇനി പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്. ഈ രീതിയിൽ ഉണ്ടാക്കി നോക്കിയിട്ടില്ല എങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കുക.

x