ദോശ ബൺ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വളരെ എളുപ്പത്തിൽ ബൺ ദോശ ഉണ്ടാക്കിയാലോ. ഇതിനാവശ്യമായ ചേരുവുകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു.
നാലു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് എടുത്ത 2 കപ്പ് പച്ചരിയും ഒരു ടിസ്പൂൺ ഉലുവയും ബൗളികേക്ക് മാറ്റുക. ഇവ രണ്ടും ഒരുമിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.

ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക . ഇതിലേക്ക് ഒരു കപ്പ് വെളുത്ത അവിൽ അല്ലെങ്കിൽ ഒരു കപ്പ് ചോറ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇഡലി മാവിന് ഉപയോകിക്കുന്ന മാവ് പോലെ അരച്ചെടുക്കണം.

ഇത് ഒരു 8 മണിക്കൂർ മാവ് പൊന്താൻ ആയി മാറ്റി വെക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും വേപ്പിലയും ചേർത്ത് താളിച്ച് എടുക്കുക. ഈ കടുകും വേപ്പിലയും നേരത്തെ തയ്യാറാക്കിയ മാവിലേക്ക് ചേർക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കുക.

വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മാവ് ഒരു കൈലിൽ കോരി കുറച് ഒഴിക്കുക. തീ കുറച്ചിട്ട് ഒരു വശം നന്നായി മോരിയിച്ച് എടുക്കുക . ശേഷം മറുവശം ചെറുതായി മോരിയിക്കുക.

കൂടുതൽ മോരിയിക്കാതെ നോക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. ഈ ദോശ ബൺ പോലെ ഇരിക്കുന്നതിനാലാണ് ഇതിനെ ബൺ ദോശ എന്ന് പറയുന്നത്.

Credits : she book