രുചികരമായ വഴുതനങ്ങ ഫ്രൈ തയ്യാറാക്കുന്ന വിതം. വളരെ എളുപ്പം.

ഒരു പ്ലേറ്റിലേക്ക് ഒരു ടേബിൾ സ്പൂൺ പിരിയൻ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീ സ്പൂൺ ചെറുനാരങ്ങാ നീര്, ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത്, മൂന്ന് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക.

ഇതേ സമയം രണ്ടു വഴുതനങ്ങ കഴുകി വൃത്തിയാക്കി വയ്ക്കുക. വൃത്തിയാക്കിയ വഴുതനങ്ങ സ്ലൈസ് ആയി അരിയുക.വളരെ കനം കുറഞ്ഞ രീതിയിൽ അരിയണം. ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക. കഴുകിയെടുത്ത വഴുതനയിൽ നിന്നും വെള്ളം എല്ലാം ഊറ്റുക.

ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മസാലയിലേക്ക് ഇട്ട് നന്നായി മസാല തേച്ച് പിടിപ്പിക്കുക. ഇവ അല്പം സമയം മാറ്റി വെക്കുക. ശേഷം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് വഴുതനങ്ങയുടെ ഓരോ കഷ്ണങ്ങൾ വെച്ച് ഫ്രൈ ചെയ്യുക. തീ ചുരുക്കി വെച്ച് രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക. ശേഷം തിരിച്ചിട്ട് മറുവശവും ഫ്രൈ ചെയ്യുക. ഇരു വശവും നന്നായി മൊരിഞ്ഞു വന്നാൽ അടുപ്പിൽ നിന്ന് മാറ്റം. രുചികരമായ വഴുതനങ്ങ ഫ്രൈ തയ്യാറായിരിക്കുകയാണ്.

Credits : Sruthis Kitchen

x