വെറും 3 ചേരുവകൾ ഉപയോഗിച്ച് 5 മിനിറ്റിനുള്ളിൽ പാകം ചെയ്തെടുക്കാവുന്ന പലഹാരം

വെറും മൂന്ന് ചെരുവുകൾ ഉപയോഗിച്ച് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം. വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഇത് ഉണ്ടാക്കുന്നത്. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെയുണ്ടാക്കാമെന്നും കീഴേ നൽകിയിരിക്കുന്നു. ഇതിനായി അഞ്ചു ചെറുപഴം തൊലി കളഞ്ഞ് മാറ്റി വയ്ക്കുക. ചെറുപഴം ചെറുതായി അരിഞ്ഞ് ഒരു പ്രഷർകുക്കറിൽ ചേർത്ത് കൊടുക്കുക.

ഇതിലേയ്ക്ക് 3 ഏലയ്ക്ക ചതച്ച് ചേർക്കുക. ഇതോടൊപ്പം കാൽ കപ്പ് വെള്ളവും, ഒരു നുള്ള് ഉപ്പും ചേർത്ത് പ്രഷർകുക്കറിന്റെ മൂടി അടയ്ച്ച് ചൂടാക്കുക. കുക്കറിൽ 2 വിസിൽ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീ കെടുത്താവുന്നതാണ്.

ആവിയെല്ലാം പോയതിനു ശേഷം കുക്കർ തുറന്നു കഴിഞ്ഞാൽ നന്നായി വെന്ത്‌ ഉടഞ്ഞിരിക്കുന്ന പഴം കാണാൻ സാധിക്കും. ഇവയൊന്നും മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങാപ്പാൽ ചേർക്കുക. തേങ്ങാപ്പാലിനു പകരം പശുവിൻ പാലും ചേർക്കാവുന്നതാണ്. ഇതിലേക്ക് ബാഷ്പീകരിച്ച പാൽ അര കപ്പ് ചേർക്കുക.

(പകരം ശർക്കര ഉരുക്കിയതും ചേർക്കാം). ഇവയെല്ലാം നന്നായി ഇളക്കിയതിനുശേഷം തീ കെടുത്തുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിന്റെ മുകളിൽ വശത്തായി ലേശം ബദാം അരിഞ്ഞത് ഇട്ട് കഴിക്കാവുന്നതാണ്.

Credits : Ladies Planet By Ramshi

x