വളരേ വ്യത്യസ്തമായ ഒരു ദോശയും ചമ്മന്തിയും ഉണ്ടാക്കിയാലോ. അതും വെറും 15 മിനിട്ടിനുള്ളിൽ. ഇപ്പോൾ തന്നെ ഇങ്ങനെ ചെയ്തു നോക്കൂ …

കാലത്തെ ബ്രേക്ഫാസ്റ്റിന് ഇന്ന് വളരെ സ്പെഷ്യൽ ആയ ഒരു വിഭവം പരീക്ഷിക്കാം. 15 മിനിറ്റിനുള്ളിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭാവത്തിന്റെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർക്കുക.

വറുത്ത റവയോ വറുക്കാത്ത റവയോ ഏതു വേണമെങ്കിലും എടുക്കുന്നതാണ്. അതിനുശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം ഇതിലേക്ക് വേണ്ടത് രണ്ട് ടീസ്പൂൺ ഗോതമ്പുപൊടി ആണ്. ശേഷം ഇതിലേക്ക് കാൽ കപ്പ്‌ തൈര് ചേർക്കുക.

ശേഷം ഇവ എല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവു കലക്കുന്ന കൺസിസ്റ്റൻസിയിൽ നന്നായി കലക്കി എടുക്കുക. ഇനി അഞ്ചു മിനിറ്റു നേരം മാറ്റിവയ്ക്കുക. ഈ സമയം ഇതിലേക്ക് ആവശ്യമായ ഒരു ചമ്മന്തി തയ്യാറാക്കാം. അതിനായി 8 ചുവന്നുള്ളി മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം നന്നായി അരച്ചെടുക്കുക. അടുപ്പിൽ പാൻ വെച്ച് അതിലേക്ക് കടുക് പൊട്ടിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഉഴുന്ന് പരിപ്പ് ചേർത്ത ശേഷം അൽപം കറിവേപ്പില കൂടി ഇടുക. ഇനി ഇതിലേക്ക് അരച്ചുവച്ച പേസ്റ്റ് ചേർത്ത് കൊടുക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ പാത്രത്തിലേക്ക് മാറ്റുക.

ചമ്മന്തി തയ്യാർ. ഇനി കലക്കിവെച്ച മാവിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇനി ദോശ ചുട്ടെടുക്കുക. വളരെ ടേസ്റ്റി ആയ ദോശയും ചമ്മന്തിയും തയ്യാർ.

x