കാലത്തെ ബ്രേക്ക് ഫെസ്റ്റിന് സ്പെഷ്യൽ ആയ ഒരു വിഭവം ഉണ്ടാക്കിയാലോ? പച്ചരിയും ഉരുളക്കിഴങ്ങും വെച്ചുണ്ടാക്കുന്ന ഈ ഒരു അപ്പം മാത്രം മതി വയറു നിറയാൻ…

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പച്ചരിയും ഉരുളക്കിഴങ്ങും വെച്ചുണ്ടാകുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി 2 കപ്പ് പച്ചരി കഴുകി വൃത്തിയാക്കി എടുക്കുക.

അതിനു ശേഷം ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് കുതിരാൻ ആയി വെക്കുക. കാലത്താണ് തയ്യാറാക്കുന്നതെങ്കിൽ തലേദിവസം രാത്രി വെള്ളത്തിൽ ഇട്ട് എടുക്കാവുന്നതാണ്. അതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് പകർത്തുക. ഇനി ഇതിലേക്ക് 6 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക.

കാൽകപ്പ് വെള്ളം ഒഴിച്ച ശേഷം നന്നായി അരച്ചെടുക്കുക. മാവ് ഇവിടെ തയ്യാറായിരിക്കുന്നു. ശേഷം മൂന്ന് മീഡിയം വലിപ്പമുള്ള ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചെടുക്കുക. കട്ടയില്ലാതെ ഇത് ഉടച്ചെടുത്ത ശേഷം ഇത് മാവിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. കൂടെ ക്യാരറ്റ് വളരെ കനം കുറച്ച് അരിഞ്ഞ് എടുത്തതും ചേർത്ത് കൊടുക്കുക.

ശേഷം ഇതിലേക്ക് ഒരു ടീംസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ പച്ചമുളകും ഇഞ്ചിയും ചതച്ചതും ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു മല്ലിയിലയും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക.

അര ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. അധികം ലൂസ് ആയി പോകരുത്. ഇനി ഇതിലേക്ക് കാൽടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്തിളക്കുക. ഇത് 10 മിനിറ്റ് നേരം മൂടിവെക്കുക.

ശേഷം ചുട്ടെടുക്കാവുന്നതാണ്. അതിനായി അടുപ്പിൽ പാൻ വച്ച് ഓയിൽ ഒഴിച്ച് ചൂടാക്കി അതിനുശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു തവിയായി കോരിയൊഴിച്ച് അപ്പം പോലെ ചുട്ടെടുക്കുക. അടച്ചുവെച്ച് വേവിച്ച് വേണം ചുട്ടെടുക്കാൻ. ഇപ്പോൾ വളരെ ടേസ്റ്റി ആയ ബ്രേക്ക്ഫാസ്റ്റ് തയ്യാറായിരിക്കുന്നു.

x