ബ്രെഡും പഴവും മുട്ടയും ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കാം

ബ്രെഡും പഴവും മുട്ടയും ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കാം. ഇതിനാവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നുമാണ് കീഴെ നൽകിയിരിക്കുന്നത്. നല്ലോണം പഴുത്തിട്ടുള്ള 3 നേന്ത്രപ്പഴം ചെറുതായി അരിയുക. പഴം വഴറ്റി എടുക്കുന്നതിനായി ഒരു പാനിലേക്ക് അല്പം ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക.

ഓയിലിന് പകരം നീയ്യും ഉപയോഗിക്കാവുന്നതാണ്. ഓയിൽ ചൂടാകുമ്പോൾ ഇതിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴറ്റിയെടുത്ത ഈ പഴം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഒരു ബൗളിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ച് ഒഴിക്കുക.

ഇതിലേക്ക് അരക്കപ്പ് പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് വീണ്ടും ഇളക്കി എടുക്കുക. ആവശ്യത്തിന് ബ്രെഡ് എടുത്ത് അതിന്റെ നാലുവശവും ചെത്തി കളയുക. ശേഷം ഓരോ ബ്രഡും പരത്തിയെടുക്കുക. പരത്തിയെടുത്ത ഈ ബ്രിഡിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഴം ചേർത്ത ചുരുട്ടിയെടുക്കുക.

ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ചുരുട്ടി വച്ചിരിക്കുന്ന ബ്രെഡ് മുട്ടയുടെ മിക്സിയിൽ മുക്കി പാനിൽ വെച്ച് ഫ്രൈ ചെയ്തെടുക്കുക. ഓരോ ബ്രെഡ്ഡും അടുപ്പിച്ച് വെക്കുന്ന രീതിയിൽ വേണം പാനിൽ വയ്ക്കേണ്ടത്.

എല്ലാ ബ്രെഡ്ഡും വെച്ചതിനുശേഷം ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട മിക്സ് ഒഴിച്ചുകൊടുക്കുക. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറിച്ചിട്ട് മറു മറുവശവും നന്നായി മൊരിയിച്ചെടുക്കുക.

Credits : she Book

x