വെറും 15 മിനിറ്റിനുള്ളിൽ തന്നെ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാം. ബ്രെഡ് സ്പെഷ്യൽ റെസിപ്പി

വെറും 15 മിനിറ്റിനുള്ളിൽ തന്നെ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന വിഭവമാണിത്. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. രണ്ടു ബ്രഡ് ചെറുതായി മുറിച്ച് ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ചെറിയ കാരറ്റ് ഗ്രേറ്റ് ചെയ്ത ചേർക്കുക. ഇതോടൊപ്പം ഒരു കപ്പ് ക്യാബേജ് പൊടിയായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ നന്നായി മിക്സ് ചെയ്യുക.

നന്നായിളക്കി മിക്സ് ചെയ്ത ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മറ്റൊരു പാനിൽ ഇത് ഫ്രൈ ചെയ്യുവാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ഓരോന്നായി ഇട്ടു കൊടുക്കുക. ശേഷം തീ ചുരുക്കിവെച്ച ഇവ നന്നായി മൊരിയിച്ചെടുക്കുക. ഒരു വശം നന്നായി മൊഴിയുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക.

മറ്റൊരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇവ നന്നായി വഴറ്റി ഇതിലേക്ക് ഒരു ടീസ്പൂൺ സോയാസോസും ഒരു ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ചില്ലി സോസും ഒരു ടീസ്പൂൺ ടൊമാറ്റോ സോസും ചേർക്കുക.

ഇതിലേക്ക് കാൽ കപ്പ് വെള്ളവും ഒരു ടീസ്പൂൺ ചില ഫ്ലെക്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും ചേർത്ത് നന്നായി കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരുന്ന ഓരോ ഉരുളകളും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം തീ കെടുത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : amma Secret recipes