വെറും 5 മിനിറ്റുകൊണ്ട് ഹെൽത്തി ആയിട്ടുള്ള പലഹാരം തയ്യാറാക്കാം.

ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് കടലമാവ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ചേർക്കുക. ഇതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി മിക്സ് ചെയ്യുക.

ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി കലക്കി എടുക്കുക. ഇതേ സമയം രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ചില്ലി ഫ്ലക്സ് ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ കുരുമുളക് പൊടിയും, കാൽ ടിസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

നാല് ബ്രെഡ് എടുക്കുക. ഇതിന്റെ നാല് അരിക് വശവും ചെത്തി മാറ്റുക. ഒരു ബ്രെഡിന്റെ മുകൾ വശത്തായി തയ്യാറാക്കി വെച്ചിരുന്ന ഉരുളക്കിഴങ്ങ് ആവശ്യത്തിന് വെച്ച് തേക്കുക. ശേഷം മറ്റൊരു ബ്രെഡ് മുകൾ വശത്ത് വെക്കുക. ഇതുപോലെ ബാക്കിയുള്ള ബ്രഡും ചെയ്തെടുക്കുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മാവിൽ മുക്കിയതിന് ശേഷം പാനിൽ വെക്കുക. ഒരുവശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ബ്രെഡിന്റെ അരിക് വശവും മോറിയിപ്പിച്ച് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x