ബ്രെഡും പാലും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു. വളരെ എളുപ്പം കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലഹാരം തയ്യാറാക്കാം.

ഇതിനായി ആവശ്യത്തിന് ബ്രെഡ് ചെറിയ കഷണങ്ങളായി അരിഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ബ്രെഡ് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

ഇരുവശവും നന്നായി മൊരിഞ്ഞ് വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കൊരി മാറ്റുക. മറ്റൊരു പാനിൽ ഒരു കപ്പ് പാൽ (250ഗ്രാം) ഒഴിക്കുക. പാല് തിളച്ചു വരുമ്പോൾ ഇവ ഇളക്കി നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. പഞ്ചസാര ഉരുകി വരുമ്പോൾ ഇതിലേക്ക് ഒരു ടിസ്സ്പൂൺ നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക.

അരമുറി ക്യാരറ്റ് മിക്സിയിലിട്ട് നന്നായി അരച്ച് ജ്യൂസ്‌ എടുക്കുക. ഈ ജ്യൂസ്‌ തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ചേർക്കുക. ഇവ നന്നായി ഇളക്കുക. ഇതോടൊപ്പം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ്, ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി ചേർത്ത് ഇളക്കുക.

ഇവ നന്നായി തിളച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരുന്ന ബ്രെഡ് ചേർക്കുക. ഇവ നന്നായി ഇളക്കി ആറ് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. പാൽ എല്ലാം നന്നായി വറ്റി വന്നാൽ തീ കെടുത്തി പത്ത് മിനിറ്റ് അടച്ച് വെക്കുക. ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x