ബ്രഡ്ഡും വെളുത്തുള്ളിയും ഉപയോഗിച്ച് ഒരു അടിപൊളി സ്നാക് ഉണ്ടാക്കിയാലോ.

കുട്ടികൾക്ക് സ്കൂളുകളിലേക്ക് കൊടുത്തയക്കാൻ സാധിക്കുന്ന പലഹാരവും, വീട്ടിൽ തന്നെ വൈകീട്ട് കഴിക്കാൻ സാധിക്കുന്ന പലഹാരവുമാണിത്. വളരെ എളുപ്പം ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഇതിനായി ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

ആറ് ബ്രഡ് നാല് കഷ്ണമാക്കി മുറിക്കുക. നാല് കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ബ്രിഡിനെ വീണ്ടും നാല് കഷണങ്ങളാക്കി മുറിക്കുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് അലിയിക്കുക. ഇതിലേക്ക് 2 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.

വെളുത്തുള്ളി ചെറുതായി മൂത്തുവരുമ്പോൾ ഇതിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന ബ്രെഡ് കഷണങ്ങൾ ചേർക്കുക. ശേഷം ബ്രെഡ് നന്നായി മൊരിയിച്ചെടുക്കുക. തീ കൂടുതൽ ആക്കിയിട്ട് ഇരുവശവും നന്നായി മൊരിഞ്ഞു വരുന്നതുവരെ ഇളക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക.

ശേഷം ഒരല്പം ചീസ് ചെറുതായി ചെത്തി ഇതിലേക്കിടുക. ഇതിലേക്ക് ഒരല്പം എരുവിനുവേണ്ടി കുരുമുളകുപൊടി ചേർക്കുക. ചീസ് ഇല്ലാത്ത വ്യക്തികൾക്ക് മയോണൈസ് ചേർക്കാവുന്നതാണ്. ഇതിലേക്ക് ഒരല്പം കെച്ചപ്പ് ചേർക്കുക. ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തു കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x