കോഴിമുട്ടയും ബ്രെഡും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു. നിങ്ങൾ ഇതുവരെയും കഴിച്ചിട്ടില്ലാത്ത ഒരു അടിപൊളി പലഹാരം !!

ബ്രേക്ക് ഫാസ്റ്റ് ആയും ചായക്ക് സ്നേക്ക് ആയും കഴിക്കാൻ പറ്റുന്ന പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു ബൌളിലേക്ക് മൂന്നു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. മറ്റൊരു പാനിൽ അല്പം ഓയിൽ തേച്ചു പിടിപ്പിച്ച് ചൂടാക്കുക. ഓയിൽ ചൂടായതിന് ശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കോഴിമുട്ട ആവശ്യത്തിന് ഒഴിച്ച് വട്ടത്തിൽ ചുറ്റുക. ശേഷം ഇതിന്റെ മുകൾ വശത്തായി 6 സ്ലൈസ് ബ്രെഡ് വെക്കുക.

ബ്രഡിന്റെ പുറമെ നിൽക്കുന്ന മുട്ട മടക്കി ബ്രെഡിന്റെ മുകളിൽ ആക്കുക. ശേഷം ബാക്കിയുള്ള കോഴിമുട്ടയുടെ മിക്സ് ബ്രെഡിന്റെ മുകൾ വശത്തായി ഒഴിക്കുക. ഇതോടൊപ്പം കുറച്ച് ചീസ് സ്ലൈസ് ചെയ്തതും, ആവശ്യത്തിന് മല്ലിയില പൊടിയായി അരിഞ്ഞതും ചേർക്കുക.

ഇതിലേക്ക് അല്പം കുരുമുളകുപൊടിയും, ടൊമാറ്റോ സോസും ഒഴിക്കാവുന്നതാണ്. ശേഷം മുട്ട മടക്കി ബ്രെഡ് ഉള്ളിൽ വരുന്ന രീതിയിൽ ആക്കുക. ശേഷം തിരിച്ചും മറിച്ചും ഇട്ട് മൊരിയിച്ച് എടുക്കുക. ഇരുവശവും നന്നായി മൊരിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

https://youtube.com/watch?v=dLOvkt9Jers

Credits : she book

x