ബ്രെഡും തേങ്ങയും ഉണ്ടെങ്കിൽ ഒരു അടിപൊളി വിഭവം ഉണ്ടാക്കാം. ഇതുവരെയും കഴിക്കാത്ത വിഭവം.

ആറ് ബ്രെഡ് ചെറുതായി കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം കാൽകപ്പ് പഞ്ചസാരയും ചേർക്കുക. രണ്ട് ഏലക്കായയും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഒരു ബൗളിലേക്ക് നാലു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.

കോഴിമുട്ട നന്നായി മിക്സ് ആക്കിയതിനു ശേഷം ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മിക്സ് ചേർക്കുക. ഇവ നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് വീണ്ടും നന്നായി ഇളക്കി എടുക്കുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പെൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക.

നെയ്യ് ചൂടായി ഉരുകിയതിനു ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും മൂന്ന് സ്പൂൺ മാവ് ഒഴിക്കുക. മറ്റൊരു പാത്രം ഉപയോഗിച്ച് ഇത് അടച്ചു വച്ച് വേവിക്കുക. ഒരുവശം നന്നായി വെന്താൽ മറിച്ചിട്ട് മറുവശവും വേവിക്കാവുന്നതാണ്.

ഇരു വശവും നന്നായി മൊഴിയുന്നത് വരെ ഫ്രൈ ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇതേ പോലെ തന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക.

Credits : Ladies Planet by Ramshi

x