മുട്ടയും ബ്രെഡും ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം. നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല.

വെറും 5 മിനിറ്റിനുള്ളിൽ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന അടിപൊളി പലഹാരം. ഇതിന് ആവശ്യമായിട്ടുള്ളത് എന്തൊക്കെ എന്ന് നോക്കാം. നാലു കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. പകുതി സബോള ചെറുതായി അരിഞ്ഞത്, രണ്ട് ടേബിൾ സ്പൂൺ ക്യാപ്സിക്കം, രണ്ട് ടേബിൾ സ്പൂൺ തക്കാളി ചെറുതായി അരിഞ്ഞത്, ചെറുതായി അരിഞ്ഞ മല്ലിയില എന്നിവയെല്ലാം ഈ മുട്ടയിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എരുവിന് അനുസരിച്ച് കൊത്തു മുളക് എന്നിവ ചേർക്കുക.

കൊത്തു മുളകിന് പകരമായി കുരുമുളകുപൊടിയും ചേർക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. നന്നായി മിക്സ് ആയതിനുശേഷം മാറ്റിവെക്കുക. നാലു ബ്രെഡ് എടുക്കുക, ഇതിൽ ഒരു ബ്രെഡിന്റെ മുകൾ വശത്തായി ടൊമാറ്റോ സോസ് നന്നായി തേച്ച് പിടിക്കുക. ഇതിന്റെ മുകൾ വശത്തായി രണ്ട് ടേബിൾസ്പൂൺ ചീസും വയ്ക്കുക. ചീസ് എല്ലാ ഭാഗത്തും വെച്ചതിനുശേഷം മറ്റൊരു ബ്രെഡ് എടുത്ത് മുകൾ വശം അടക്കുക.

ചെയ്തു വച്ചിരിക്കുന്ന ബ്രെഡ്, കഷ്ണങ്ങൾ ആയി മുറിക്കുക. ഒരു പാനിലേക്ക് ഒരു ടീ സ്പൂൺ ഓയിൽ ഒഴിച്ച് എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിക്കുക. പാൻ ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മുട്ടയുടെ മിക്സ് ഇതിലേക്ക് ഒഴിക്കുക. എല്ലാ ഭാഗത്തും എത്തിയതിനുശേഷം ഇതിനുമുകളിൽ നേരത്തെ തയ്യാറാക്കി വച്ചിരുന്ന ബ്രെഡ് വെക്കുക.

മുട്ട പാനിൽ നിന്നും വിട്ടു വരുമ്പോൾ ഈ ബ്രെഡിനോട്‌ കൂടി റോൾ ചെയ്തെടുക്കുക. ബ്രെഡിന്റെ എല്ലാ സൈഡിലും മുട്ട ആയതിനു ശേഷം ഒന്നുകൂടി മൊരിയിച്ചെടുക്കുക. ചെറിയ ചൂടിൽ ആയിരിക്കണം മുട്ട റോൾ ചെയ്യേണ്ടത്. മുട്ടയുടെ നാലു സൈഡും മൊരിഞ്ഞു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

Credits : Amma Secret Recipes

x