വെജിറ്റബിൾ ബ്രെഡ് സാൻവിച്ച് തയ്യാറാക്കാം. വളരെ എളുപ്പം

വെജിറ്റബിൾ ബ്രെഡ് സാൻവിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. കാൽക്കപ്പ് കാബേജ് ചെറുതായി ഗ്രയിന്റ് ചെയ്ത് മാറ്റി വെക്കുക. ഇതോടൊപ്പം കാൽക്കപ്പ് ക്യാരറ്റ് ചെറുതായി ഗ്രയിന്റ് ചെയ്ത് മാറ്റി വെക്കുക.

ഗ്രയിന്റ് ചെയ്ത് മാറ്റി വെച്ച ക്യാരറ്റും കാബേജും ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് 2 പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞ് ചേർക്കുക. ഇതോടൊപ്പം ഒരു തക്കാളിയും ചെറുതായി അരിഞ്ഞ് ചേർക്കുക. ശേഷം ഇതിലേക്ക് ഒരു സബോളയുടെ പകുതിയും, ഒരു ക്യാപ്സിക്കത്തിന്റെ പകുതിയും ചെറുതായി അരിഞ്ഞു ചേർക്കുക.

ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് ഈ കൂട്ടിലേക്ക് ആറ് ടീസ്പൂൺ മയോണൈസ് ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ബ്രെഡ് എടുത്ത് ഓരോന്നിന്റെയും മുകൾവശത്ത് മയോണൈസ് തേച്ചുപിടിപ്പിക്കുക.

ശേഷം നേരത്തെ തയ്യാറാക്കിയ മിക്സിയിൽ നിന്നും ഒരല്പം ഓരോന്നിന്റെയും മുകളിൽ വച്ച് മറ്റൊരു മയോണൈസ് തേച്ച് ബ്രെഡ് മുകളിൽ വെക്കുക. വേണമെങ്കിൽ ബ്രെഡിന്റെ രണ്ടു വശവും അൽപം നെയ്യ് തേച്ച് ചൂടാക്കാവുന്നതാണ്. ശേഷം മുറിച്ച് കഴിക്കാം. വളരെ എളുപ്പം തന്നെ തയ്യാറാക്കിയ ബ്രെഡ് സാൻവിച്ചാണിത്.

Credits : Amanas Own

x