ചെറുപഴവും പാലും മുട്ടയും ഉണ്ടോ. എങ്കിൽ കുട്ടികൾക്ക് വളരെ ഇഷ്ട്ടപ്പെടുന്ന വിഭവം തയ്യാറാക്കാം.

കോഴിമുട്ടയും ചെറുപഴവും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ. വളരെയെളുപ്പം നാലുമണി പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി മൂന്ന് ചെറുപഴം തൊലികളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക.

ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. കോഴി മുട്ടയുടെ മണം ഇല്ലാതാക്കുവാൻ രണ്ട് ഏലക്കായ ചേർക്കുക. വാനില എസൻസും ചേർക്കാവുന്നതാണ്. ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. ഏകദേശം മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര മതിയാകും.

ഇതിലേക്ക് അരക്കപ്പ് പാലും ചേർക്കുക. ശേഷം ഇവയെല്ലാം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സ് മറ്റൊരു ബൗളിലേക്ക് ചേർക്കുക. മറ്റൊരു പാൻ ചൂടാക്കാൻ വയ്ക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് നന്നായി ചൂടാകുമ്പോൾ, ഒരു ബ്രെഡ് നേരത്തെ തയ്യാറാക്കിയ മിക്സ്സിൽ മുക്കി പാനിൽ വെക്കുക. ഒരു വശം മോരിഞ്ഞ് വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ബാക്കിയുള്ള ബ്രെഡും ഇതുപോലെ ചെയ്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കാവുന്നതാണ്.

Credits : mama’s eatery by shamna

x