വ്യത്യസ്തമായ രീതിയിൽ ബ്രെഡ് റോസ്റ്റ് തയ്യാറുക്കുന്നത് എങ്ങനെ എന്ന് നോക്കാം. കുട്ടികൾക്ക് വളരെ ഇഷ്ട്ടപ്പെടും.

വളരെ വ്യത്യസ്തമായ രീതിയിൽ ബ്രെഡ് റോസ്റ്റ് ചെയ്ത് എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക.

ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും, അര ടിസ്പൂൺ കുരുമുളകു പൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. നന്നായി ബീറ്റ് ചെയ്ത് എടുത്ത കോഴിമുട്ടയിലേക്ക് ഒരുപിടി മല്ലിയില ചെറുതായി മുറിച്ചിടുക. ഇവ നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു ടിസ്പൂൺ വറ്റൽ മുളക് ചേർത്ത് മിക്സ് ചെയ്യുക.

ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ നെയ്യ് ചേർത്ത് ഉരുക്കുക. നെയ്യ് പാനിൽ എല്ലാ വശത്തും തേച്ച് പിടിപ്പിക്കുക. ശേഷം ആവശ്യത്തിന് ബ്രെഡ് എടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയുടെ മിക്സിൽ മുക്കി പാനിൽ വെക്കുക.

ഒരു വശം മൊരിഞ്ഞ് വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. തീ ചുരുക്കി ഇട്ട് വേണം ബ്രെഡ് റോസ്‌റ്റ് ചെയ്യുവാൻ. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാരുന്നതിന് മുന്ന് കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x