ബ്രെഡ് ഉണ്ടോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കു. വ്യത്യസ്ത്തമായ പലഹാരം

വെറും പത്ത് മിനിറ്റിനുള്ളിൽ തന്നെ ഈ പരിഹാരം തയ്യാറാക്കാം. ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് കോഴി മുട്ട ഒരു പാനിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അരക്കപ്പ് പാലും ഒഴിക്കുക. ഇതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ മൈദ പൊടിയും, മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക.

ശേഷം ചുടാക്കാൻ വെക്കുക. തീ കുറച്ച് വെച്ച് അൽപസമയം ഇളക്കി കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ബട്ടറും ചേർത്ത് മിക്സ് ചെയ്യുക. ഇവ നന്നായി കുറുകി പാനിൽ നിന്നും വിട്ടു പോരുന്ന അവസ്ഥ വരും. ഈ സമയം തീ കെടുത്തി ചൂടാറാൻ മാറ്റി വെക്കുക. പലഹാരം തയ്യാറാക്കുന്നതിനായി നിങ്ങൾക്ക് ആവശ്യമായ ബ്രെഡ് എടുക്കുക.

ഇതിന്റെ നാലുവശവും മുറിച്ചുമാറ്റുക. ശേഷം പരത്തിയെടുക്കുക. പരുത്തി എടുത്ത് ബ്രഡ് മുകൾ വശത്തായി ഒരു ടേബിൾസ്പൂൺ തയ്യാറാക്കിയ മിക്സ് വെച്ചു കൊടുക്കുക. ശേഷം ബ്രഡ് നാല് അറ്റത്തും ഒരു ടേബിൾ സ്പൂൺ മൈദ പൊടി വെള്ളത്തിൽ കലക്കിയതിൽ നിന്നും അല്പം എടുത്ത് തേച്ചു കൊടുക്കുക. ശേഷം ബ്രെഡ് നടു മടക്കി ഒട്ടിച്ചെടുക്കുക. ബാക്കിയുള്ള ബ്രഡും ഇതുപോലെ ചെയ്തിരിക്കുക.

മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ഇട്ട് ചൂടാക്കുക. മിക്സ് വെച്ച് തയ്യാറാക്കിയ ബ്രെഡ് ഒരു കോഴിമുട്ട പൊട്ടിച്ച് ബീറ്റ് ചെയ്തതിൽ മുക്കി പാനിൽ വെച്ച് ഫ്രൈ ചെയ്യുക. ഒരുവശം മൊരിഞ്ഞു വന്നതിനുശേഷം മറിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ബാക്കിയുള്ളതും ഇതുപോലെ ചെയ്തെടുക്കുക. ശേഷം കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x