ബ്രെഡ്ഡും തേങ്ങയും വീട്ടിലുണ്ടോ? എങ്കിൽ ഈ പലഹാരം വളരെ എളുപ്പം തയ്യാറാക്കാം.

ബ്രെഡ്ഡും തേങ്ങയും വീട്ടിലുണ്ടോ? എങ്കിൽ ഈ പലഹാരം വളരെ എളുപ്പം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. നാലു ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക.

ഏകദേശം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയാണ് ചേർക്കേണ്ടത്. ഇവയെല്ലാം നന്നായി മിക്സിയിൽ അരച്ച് എടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പാല് ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത് ഈ കൂട്ടിൽ നിന്നും ചെറിയ ഉരുളകൾ തയ്യാറാക്കി മാറ്റി വെക്കുക.

ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ ഉരുളകളും ഇട്ടുകൊടുത്തു ഫ്രൈ ചെയ്യുക. തീ കൂട്ടിയിട്ട് വേണം ഫ്രൈ ചെയ്യുവാൻ.

എല്ലാ വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വെറും 3 ചേരുവകൾ മാത്രം ആണുള്ളത് എങ്കിലും വളരെ എളുപ്പം വളരെ മധുരത്തിൽ കഴിക്കാൻ പറ്റുന്ന പലഹാരമാണിത്. വെറും 5 മിനിറ്റിനുള്ളിൽ തന്നെ തയ്യാറാക്കാം എന്നതാണ് മറ്റൊരു സവിശേഷത.

Credits : Ladies planet by ramshi

x