ഉരുളക്കിഴങ്ങും ബ്രഡും ഉണ്ടോ. എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. വെറും 2 ചേരുവകൾ മാത്രം.

ഉരുളക്കിഴങ്ങും ബ്രഡും ഉണ്ടെങ്കിൽ ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഈ പലഹാരത്തിന് ആവശ്യമായ ചേരുവകളും എങ്ങനെയുണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു വലിയ ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വേവിച്ചെടുക്കുക.

വേവിച്ച ഉരുളക്കിഴങ്ങ് മറ്റൊരു ബൗളിലേക്ക് മാറ്റി നന്നായി ഉടയ്ക്കുക. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക. 4 ബ്രഡ് ചെറുതായി മുറിച്ച് ഒരു അല്പം വെള്ളം ചേർത്ത് ഉടച്ചെടുക്കുക. ഈ ബ്രെഡ് നേരത്തെ ഉടച്ചു വച്ചിരിക്കുന്ന ഉരുള കിഴങ്ങിലേക്ക് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുഴച്ചെടുത്ത ഈ ചേരുവയിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് വിരലിന്റെ രൂപത്തിൽ നീളത്തിൽ ഉരുട്ടുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം ഇതിലേക്ക് നേരത്തെ ഒരുക്കിവെച്ചിരിക്കുന്ന ഓരോന്നും ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

തീ ചുരുക്കി വെച്ച് വേണം ഫ്രൈ ചെയ്യുവാൻ. എല്ലാവശവും നന്നായി മൊരിഞ്ഞ് കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാവുന്നതാണ്. എല്ലാ വശവും ഗോൾഡൻ ബ്രൗൺ നിറം ആയതിനു ശേഷം മാത്രം കോരി മാറ്റുക. ടൊമാറ്റോ സോസിന്റെ കൂടെ ഇത് കഴിക്കാൻ വളരെ രുചിയാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x