വളരെ എളുപ്പം ചെയ്തെടുക്കാൻ പറ്റുന്ന നാലുമണി പലഹാരം. വളരെ രുചികരവും, ആർക്കും ഉണ്ടാക്കാനും സാധിക്കും.

വളരെ എളുപ്പത്തിൽ ബ്രഡും മുട്ടയും ബോൺലെസ് ചിക്കനും ഉപയോഗിച്ച് ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരം എങ്ങനെ ഉണ്ടാക്കാം എന്നും അതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു സബോള ചെറുതായി അരിഞ്ഞത് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒന്നര ഉരുളക്കിഴങ്ങ് നന്നായി തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചത് ചേർക്കുക. ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ച് മിക്സിയിൽ ബീറ്റ് ചെയ്ത് എടുത്ത ബോൺലെസ് ചിക്കൻ നൂറു ഗ്രാമും ഇതിലേക്ക് ചേർക്കുക.

ഒന്നര ടേബിൾ സ്പൂൺ മയോണൈസ്, ഒന്നര ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, അര ടേബിൾ സ്പൂൺ ചില്ലി സോസും ഇതിലേക്ക് ചേർക്കുക.ഒരു ടീസ്പൂൺ ചില്ലി ഫ്ലേക്സ് അല്ലെങ്കിൽ ഒരു ടീസ്പൂൺ മുളകുപൊടിയും ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

ഒരു ബൗളിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. രണ്ട് ബ്രഡ് എടുത്ത് അതിന്റെ നാലുവശവും ചെത്തി കളയുക. ഒരു ബ്രഡിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒരല്പം വെക്കുക. മറ്റൊരു ബ്രെഡ് അതിന്റെ മുകൾവശത്ത് വെച്ച് നാലുവശവും അമര്ത്തി കൊടുക്കുക.

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ചൂടാക്കുക. നേരത്തെ കൂട്ട് നിറച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മുട്ടയുടെ മിക്സിലേക്ക് മുക്കി പാനിൽ വെച്ച് മോറിയിച്ച് എടുക്കുക. ബ്രെഡിന്റെ ഇരുവശവും നന്നായി മൊരിഞ്ഞാൽ, ബ്രെഡിന്റെ നാല് വശവും മൊരിയിച്ചെടുക്കുക. ഇതേ പോലെ തന്നെ ബാക്കിയുള്ള ബ്രഡ്ഡും ചെയ്തെടുക്കുക. ഇവ ഒരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipe