വളരെ എളുപ്പം ബ്രെഡും പഴവും ഉപയോഗിച്ച് പലഹാരം ഉണ്ടാക്കാം.

ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പാൽ ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കുക.

ഇതിലേക്ക് അര ടീസ്പൂൺ കറുകപ്പട്ട പൊടിച്ചതും ചേർത്ത് ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഒരു ബ്രെഡ് എടുക്കുക. ഇതിന്റെ നടു വശത്തുനിന്ന് ഒരു സ്ക്വയർ ആകൃതിയിൽ ബ്രെഡ് മുറിച്ചുമാറ്റുക. മുറിച്ചുമാറ്റിയ ഭാഗം കളയാൻ പാടില്ല. ഇത്തരത്തിൽ ആറ് ബ്രെഡ് ചെയ്തെടുക്കുക. മറ്റൊരു പാൻ ചൂടാക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ നന്നായി ഉരുക്കി പാനിൽ തേച്ചുപിടിപ്പിക്കുക. ഇതിന്റെ മുകൾ വശത്തായി നേരത്തെ മുറിച്ച് വച്ചിരുന്ന ബ്രെഡിന്റെ അരിക് വശം ഉള്ള ഭാഗം വെച്ച് കൊടുക്കുക. ശേഷം ബ്രഡിന്റെ മുറിച്ചുമാറ്റിയ ഭാഗത്ത് ചെറുപഴം ചെറുതായി സ്ലൈസ്സായി മുറിച്ച് ഓരോന്നായി വച്ചു കൊടുക്കുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മുട്ടയുടെ മിക്സ് ചേർക്കുക. ഇതിന്റെ മുകൾ വശത്തായി ബ്രഡിന്റെ നടുവശത്ത് നിന്നും മുറിച്ചുമാറ്റിയ ഭാഗം വെക്കുക. ബ്രഡിന്റെ ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Lillys natural tips