കോഴി മുട്ടയും ബ്രെഡ്ഡും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ.

ഒരു മിക്സിയുടെ ജാറിലേക്ക് ആറ് ബ്രെഡ് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കുക. ശേഷം ഇവ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. മറ്റൊരു ബൗളിൽ നാല് കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം ഇവ മറ്റൊരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽടീസ്പൂൺ വാനില എസൻസ് ചേർക്കുക.

വാനില എസൻസിന് പകരം ഏലക്കായ ചേർക്കാവുന്നതാണ്. ഇതിലേക്ക് ഒരു നുള്ള് ഉപ്പും നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. അര കപ്പ് വരെ പഞ്ചസാര ചേർക്കാം. ശേഷം ഇവയെല്ലാം നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന ബ്രെഡ് ചേർക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പാലും ചേർത്ത് ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് ഇളക്കുക. ഒരു സോസ് പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ചൂടാക്കുക.

ഇതിലേക്ക് ആവശ്യത്തിന് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് വറുത്ത് കോരി വയ്ക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ബാറ്റെർ മുഴുവനായി ഒഴിക്കുക. ഇതിന്റെ മുകൾ വശത്തായി നേരത്തെ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ശേഷം ചെറുതീയിൽ 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാം.

Credits : Evas World

x