ബ്രെഡ് ഇങ്ങനെ ചെയ്ത് നോക്കു. ബ്രെഡ് ബട്ടൂരി

ബാക്കിവരുന്ന ബ്രെഡ് ഇങ്ങനെ ചെയ്തു നോക്കൂ. വെറും 5 മിനിറ്റിനുള്ളിൽ തന്നെ ബ്രെഡ് ബട്ടൂരി ഉണ്ടാക്കാം. ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെ എന്നും, എങ്ങനെ ഉണ്ടാക്കാം എന്നുമാണ് കീഴേ നൽകിയിരിക്കുന്നത്. നാലു ബ്രെഡ് പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. കൈ ഉപയോഗിച്ചും മിക്സിയുടെ സഹായത്തോടുകൂടിയും ഇത് ചെയ്യാവുന്നതാണ്.

ഇതിലേക്ക് അരക്കപ്പ് മൈദ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് പുളിയില്ലാത്ത ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്ത് കുഴച്ച് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക.

ഇതിൽ നിന്നും നാല് വലിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക. മാറ്റി വെച്ചിരിക്കുന്ന ഓരോ ഉരുളകളും പരത്തിയെടുക്കുക. വളരെ കനം കുറഞ്ഞ രീതിയിൽ പരത്താതെയിരിക്കണം. പരത്തി എടുത്തിരിക്കുന്നവയിൽ നിന്ന് നാല് കഷണങ്ങൾ മുറിച്ചെടുക്കുക. ഒരു ചട്ടിയിൽ ഓയിൽ ഒഴിച്ച് തിളപ്പിക്കുക. ഓയിൽ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ മുറിച്ചു മാറ്റി വച്ചിരിക്കുന്നു ഓരോ കഷണങ്ങളും ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക.

ഇരു വശവും നന്നായി മൊരിയണം . വെളിച്ചെണ്ണയിൽ ഇടുന്ന ഓരോ കഷണങ്ങളും വീർത്തു വരുമ്പോൾ പുറത്തേക്ക് എടുക്കാവുന്നതാണ്. വെറും 5 മിനിറ്റിനുള്ളിൽ തന്നെ എങ്ങനെയാണ് ബ്രഡ് ബട്ടൂരി ഉണ്ടാക്കാം എന്നുള്ളതാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

Credit : ഉമ്മച്ചിന്റെ അടുക്ക by shereena

x