ബ്രഡ്ഡും പാൽപൊടിയും ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു

ബ്രഡ്ഡും പാൽപൊടിയും ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം. ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമുള്ള ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് പാൽ ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക.

ഇവ നന്നായി ഇളക്കി പഞ്ചസാര പാലിൽ കലർത്തുക. ഇതിലേക്ക് അരക്കപ്പ് പാൽ പൊടി ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾസ്പൂൺ ജാമും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

ഇവ നല്ലപോലെ മിക്സ് ആയി ക്രീമി പരുവത്തിൽ ആകുമ്പോൾ മാറ്റി വെക്കുക. പലഹാരം ഉണ്ടാക്കുന്നതിന്റെ എണ്ണമനുസരിച്ച് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ അരിക് മുറിച്ച് മാറ്റുക. മറ്റൊരു ബൗളിൽ ആവശ്യത്തിന് പാൽ ഒഴിക്കുക. ശേഷം മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് പാലിൽ മുക്കി എടുക്കുക.

ബ്രെഡ് നന്നായി കൈകൊണ്ട് അമർത്തി പാൽ കുറച്ച് കളയുക. ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സ് ബ്രെഡിന്റെ ഒരു വശത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ബ്രെഡ് ചുരുട്ടുക. ചുരുട്ടി എടുത്തിരിക്കുന്ന ബ്രെഡ് ഉണങ്ങിയ തേങ്ങ ചിരകിയതിൽ പൊതിയുക. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. ശേഷം കഴിക്കാവുന്നതാണ്.

Credits : amma Secret Recipes

x