വളരെ എളുപ്പം ബൂസ്റ്റ് ഉപയോഗിച്ച് പുഡിങ് ഉണ്ടാക്കിയാലോ. ബൂസ്റ്റ്‌ പുഡിങ്

വളരെ എളുപ്പം ബൂസ്റ്റ് ഉപയോഗിച്ച് പുഡിങ് ഉണ്ടാക്കിയാലോ. ബൂസ്റ്റ്‌ പുഡിങ്ഒരു മിക്സിയുടെ ജാറിലേക്ക് 500 ml പാൽ ഒഴിക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതോടൊപ്പം നാല് ടേബിൾ സ്പൂൺ മൈദ പൊടിയും ചേർക്കുക. രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടിയും അഞ്ചു രൂപയുടെ രണ്ട് പാക്കറ്റ് ബൂസ്റ്റ്‌ ഇതിലേക്ക് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക.

മധുരം നോക്കി ആവശ്യത്തിന് മധുരം ഇല്ലെങ്കിൽ പഞ്ചസാര ചേർത്ത് ഒന്നുംകൂടി മിക്സിയിൽ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ അരച്ചുവെച്ചിരിക്കുന്ന പാൽ ഒഴിക്കുക. തീ ചുരുക്കി വെച്ച് ഒരു 20 മിനിറ്റ് ഇളക്കുക. പാല് കുറുകി വരുന്നത് കാണാൻ സാധിക്കും.

പാല് കട്ടിയിൽ കുറുകി വരുമ്പോൾ ഇതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം ഇവയെല്ലാം വീണ്ടും മിക്സ് ചെയ്യുക. ശേഷം തീ ചുരുക്കി മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ഇത് നാലു മണിക്കൂർ ഫ്രിഡ്ജിന്റെ ഫ്രീസറിൽ വച്ച് തണുപ്പിക്കുക.

നാലു മണിക്കൂറിനു ശേഷം ഇത് പുറത്തേക്കെടുത്ത് മുകൾവശത്ത് ആൽപം ബൂസ്റ്റ് വിതറി മുറിച്ചു കഴിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന പുഡ്ഡിങ് ആണിത്.

Credits: Lillys Natural Tips

x