ബൂസ്റ്റ്‌ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാം.വളരെ എളുപ്പം

ബൂസ്റ്റ് പൊടി ഉപയോഗിച്ച് ഒരു അടിപൊളി കേക്ക് തയ്യാറാക്കാനുള്ള ചേരുവകളും, എങ്ങനെ തയ്യാറാക്കാം എന്നുമാണ് കീഴെ നൽകിയിരിക്കുന്നത്. ഒരു അഞ്ചു രൂപയുടെ ബൂസ്റ്റ് പാക്കറ്റ് പൊളിച്ചു ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് അരക്കപ്പ് അധികം പുളിയില്ലാത്ത തൈര് ചേർക്കുക. ഇവ രണ്ടും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക.

ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് മൈദ ചേർക്കുക. മൈദയും നേരത്തെ തയ്യാറാക്കിയ മിമിക്സും നന്നായി മിക്സ് ആയതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൌഡർ,കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ ചേർക്കുക.

ഇവയെല്ലാം നന്നായി മിക്സ് ആക്കി മാറ്റി വെക്കുക. കേക്കിന് ആവശ്യമായ ബാറ്റർ തയ്യാറായിരിക്കുകയാണ്. ഒരു ഇഡലി തട്ട് എടുത്ത് അതിൽ ഓയിൽ പുരട്ടി വയ്ക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ബാറ്റർ ഒഴിക്കുക. ശേഷം ആവി ഉപയോഗിച്ച് 20മിനിറ്റ് ചെറുചൂടിൽ വേവിച്ചെടുക്കുക.

20 മിനിറ്റിനു ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെ എളുപ്പം തന്നെ ഇഡ്ഡലി പോലെയിരിക്കുന്ന ഈ കേക്ക് തയ്യാറായിരിക്കുകയാണ്. ബൂസ്റ്റിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെയധികം ഇഷ്ടമായിരിക്കും.

Credits : She book