300 ഗ്രാം എല്ല് എല്ലാത്ത ചിക്കൻ കഴുകിവൃത്തിയാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ച് എടുക്കുക. ശേഷം മറ്റൊരു ബൌളിലേക്ക് മാറ്റാം. ഇതിലേക്ക് എരുവിന് മുളകുപൊടി, അര ടിസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ സോയാസോസും, കാൽ കപ്പ് ബ്രെഡ് ഗ്രാമസും, മൂന്ന് ടേബിൾ സ്പൂൺ മൈദ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
എല്ലാ ചേരുവകളും ഒരുമിച്ച് മിക്സ് ചെയ്തതിനു ശേഷം കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക. കയ്യിൽ അല്പം എണ്ണ തടവി ഇതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് വിരലിന്റെ രൂപത്തിൽ ആക്കുക. ഇതുപോലെതന്നെ ബാക്കിയുള്ളതും ചെയ്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. മറ്റൊരു പാത്രത്തിൽ കാൽ കപ്പ് മൈദ പൊടി ഇടുക.
ഇതിലേക്ക് നേരത്തെ ഉരുട്ടി വച്ചിരിക്കുന്ന ഓരോന്നും ഇട്ട് മൈദയിൽ മുക്കിയെടുക്കുക. എല്ലാ ഭാഗത്തും മൈദപ്പൊടി ആവണം. മറ്റൊരു ബൗളിൽ 2 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് നേരത്തെ മൈദയിൽ മുക്കി വെച്ച് ഓരോനും ഇട്ട് മുക്കി എടുക്കുക. ശേഷം ബ്രെഡ് ഗ്രമ്സിലും പോതിഞ്ഞ് എടുക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരുന്ന ഓരോന്നും ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക. എല്ലാ വശവും നന്നായി മൊരിയിച്ചെടുക്കണം. എല്ലാവശക്കും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. വളരെ എളുപ്പം ചിക്കൻ വെച്ച് തയ്യാറാക്കാൻ പറ്റുന്ന റെഡി ആയിരിക്കുകയാണ്.
Credits : Amma Secret recipes