ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലുകൾക്കും പേശികൾക്കും ബലം വയ്ക്കും..! ഏതെല്ലാം എന്ന് നോക്കൂ..

എല്ലുകളുടെയും പേശികളുടെയും ബലത്തിന് വേണ്ടി ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടതാണ്. പ്രധാനമായും എല്ലുകളുടെയും പേശികളുടെയും ബലത്തിന് ആവശ്യം കാൽസ്യമാണ്. എല്ലുകളുടേയും പേശികളുടെയും ബലത്തിന് മാത്രമല്ല മറ്റു പ്രവർത്തനങ്ങൾക്കും കാൽസ്യം ആവശ്യമാണ്.

അതിന്റെ കുറവ് ഉണ്ടാകുമ്പോൾ ശരീരം എല്ലുകളിലെ കാൽസ്യം മറ്റു പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് എല്ലുകളുടെ ബലക്കുറവിന് കാരണമാകുന്നു. പയർ, പരിപ്പ് വർഗങ്ങൾ, ഇലക്കറികൾ, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം കാൽസ്യം അടങ്ങിയിട്ടുണ്ട്.

ഇതുപോലെ തന്നെ ചെറിയ മുള്ളോട് കൂടിയ മൽസ്യങ്ങൾ അതായത് മത്തി, നെയ്മത്തി, നത്തോലി എന്നിവയിലും കാൽസ്യം അടങ്ങിയിട്ടുണ്ട്. കാൽസ്യം ശരീരം ആഗിരണം ചെയ്യണമെങ്കിൽ ഇതിൽ വൈറ്റമിൻ സിയുടെ സാന്നിധ്യം വേണം. പ്രായം കൂടിയ ആളുകളിലും അധികം വെയിൽ കൊള്ളാത്തവരിലും വൈറ്റമിൻ ഡിയുടെ അഭാവം കാണുന്നുണ്ട്.

വേനൽ കാലത്ത് ഒരു ദിവസം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ സൂര്യപ്രകാശം കൊള്ളുകയാണ് എങ്കിൽ ഇത് ഒരു വർഷത്തേക്ക് വരെയുള്ള വൈറ്റമിൻ ഡി ഉൽപാദിപ്പിക്കും. മുട്ടയുടെ മഞ്ഞയിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. മൂന്നാമതായി ആവശ്യമുള്ളത് മെഗ്നീഷ്യം ആണ്. ഏത്തപ്പഴം, എള്ള്, അണ്ടിപ്പരിപ്പ്, സ്പിനാച്ച്, ഇലക്കറികൾ എന്നിവയിലാണ് മഗ്നീഷ്യം അടങ്ങിയിട്ടുള്ളത്.

ഒമേഗ ത്രീ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. കടുക് ഉലുവ സോയ സ്പിനാച്ച് വാൽനട്ട് ഇവയിലെല്ലാം ഇത് കാണപ്പെടുന്നു. കാൽസ്യം അടങ്ങിയ എല്ലാ ഭക്ഷണത്തിലും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് പേശികൾക്കും എല്ലുകൾക്കും നല്ലതാണ്.

പാല് മുട്ട കടൽമത്സ്യങ്ങൾ എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാതിരിക്കാൻ സഹായിക്കും. അമിതമായ ഉപ്പിന്റെ ഉപയോഗവും അമിതമായ കാപ്പിയുടെ ഉപയോഗവും ഒഴിവാക്കുവാനും ഈ കൂട്ടത്തിൽ ശ്രദ്ധിക്കണം.

x