കല്യാണ വീടുകളിൽ വിളമ്പുന്ന ഭംഗിയുള്ള കൂൾ ഡ്രിങ്ക് ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റാണ്.

നമ്മൾ എല്ലാവരും കല്യാണത്തിന് ഒക്കെ പോകുമ്പോൾ അവിടെ കാണാറുണ്ട് നല്ല ഭംഗിയുള്ള കൂൾ ഡ്രിങ്ക്സുകൾ. കുടിക്കാനുള്ള ടേസ്റ്റ് മാത്രമല്ല അവയുടെ നിറവും, ഭംഗിയും എല്ലാമാണ് നമ്മളെ കൂടുതൽ ആകർഷിക്കുന്നത്. അത്തരത്തിലുള്ള ഒരു കൂൾ ഡ്രിങ്ക്  നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഇത് എങ്ങനെയാണെന്ന് നോക്കാം. ഇതിന് ഏറ്റവും ആദ്യമായി വേണ്ടത് ബ്ലൂ കറാക്ക്  എന്ന ഒരു ലിക്വിഡ് ആണ്. സൂപ്പർ മാർക്കറ്റുകളിൽ ഒക്കെ വളരെയധികം അവൈലബിൾ ആയിട്ടുള്ള ഒരു ലിക്വിഡ് ആണിത്. എങ്ങനെയാണ് എന്ന് ഇത് ഉപയോഗിച്ച് കൂൾ ഡ്രിങ്ക് ഉണ്ടാക്കുക എന്ന് നോക്കാം.

ആദ്യം ഒരു മിക്സിയിലേക്ക് അളവിനനുസരിച്ച് വെള്ളം എടുക്കുക. അതിലേക്ക് തണുപ്പിനായി ഐസ്ക്യൂബ് ആഡ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിനനുസരിച്ച് പഞ്ചസാര ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ മുറിച്ച് അതിൻറെ നീര് ചേർത്ത് കൊടുക്കുക. ശേഷം ഈ ബ്ലൂ കറാക്ക് ലിക്വിഡ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക.

ശേഷം നല്ലതുപോലെ ഒരു സ്പൂൺ കൊണ്ട്  മിക്സ്സ് ചെയ്യുക. ശേഷം ഇത് നന്നായി ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം ഇത് സർവിംഗ്  ഗ്ലാസിലേക്ക് മാറ്റാം. ഇതിലേക്ക് അൽപം കസ്കസ് കൂടിയിട്ടിട്ട്  ഉപയോഗിക്കാവുന്നതാണ്. വീട്ടിലേക്ക് വരുന്ന അതിഥികളെ ആകർഷിക്കാൻ പാകത്തിനുള്ള ഒരു അടിപൊളി ഡ്രിങ്ക് ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണം.

x