കട്ടൻ ചായ മിക്സിയിൽ ഇങ്ങനെ ചെയ്യൂ. കട്ടൻ ചായ വെച്ച് വെറൈറ്റി ആയി ഒരു റെസിപ്പി തയ്യാറാക്കാം.

കട്ടൻ ചായ വെച്ച് വെറൈറ്റി ആയി ഒരു റെസിപ്പി തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒന്നര ഗ്ലാസ്സ് വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒന്നരടീസ്പൂൺ ചായപ്പൊടി ചേർക്കുക.

ശേഷം നന്നായി തിളപ്പിക്കുക. നല്ല കടുപ്പം ആകുമ്പോൾ തീ കെടുത്താവുന്നതാണ്. ചായ ചൂടാറാൻ വെച്ചതിന് ശേഷം ഈ ചായ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തണുത്ത പാൽ ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾസ്പൂൺ പാൽപ്പൊടിയും ചേർക്കുക.

നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം അര ടിസ്പൂൺ വാനില എസൻസും ഫ്ലേവരിനായി ചേർക്കുക. തയ്യാറാക്കുന്ന ഈ വിഭവം ക്രീമി ആവുന്നതിനായി ഒരു ടേബിൾ സ്പൂൺ ഐസ്ക്രീമും ചേർക്കുക. ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.ചൂട് കട്ടൻചായ എല്ലായിപ്പോഴും കുടിക്കുന്നതിനു പകരം ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ. മുതിർന്നവർക്കും കുട്ടികൾക്കും വളരെ ഇഷ്ടപ്പെടും.

Credits : ladies planet by ramshi

x