വെറും 5 മിനിറ്റിനുള്ളിൽ തന്നെ ബജി ഉണ്ടാക്കിയാലോ. വളരെ എളുപ്പം

ഇതിലേക്ക് അവശ്യമായിട്ടുള്ള ചേരുവകളും, എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒന്നര കപ്പ് കടലമാവ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപൊടി ചേർക്കുക. ഇതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ ചെറിയ ജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളവുമൊഴിച്ച് കട്ടിയുള്ള മാവായി കുഴയ്ക്കുക. ഒരു പച്ചക്കായ തൊലി കളഞ്ഞ് ചെറുതായി അരിയുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന കായ ഓരോന്നായി മാവിൽ മുക്കി ഇടുക.

ഒരേ സമയം നാല് എണ്ണം വരെ ഇതുപോലെ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. വളരെ എളുപ്പം തന്നെ തയ്യാറാക്കിയ ഈ ബജ്ജി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x