ഇത് വരെയും നിങ്ങൾ കഴിക്കാത്ത 4മണി പലഹാരം. വെറും 5 മിനിറ്റിൽ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ബ്രെഡ് ഉഴുന്ന് വട.

വെറും രണ്ട് ചെരുവുകൾ ഉപയോഗിച്ച് 5 മിനിറ്റിൽ ഉണ്ടാക്കി എടുക്കാവുന്ന ബീറ്റ്റൂട്ട് ബ്രെഡ് ഉഴുന്നുവട പരിചയപ്പെടാം. ഈയൊരു വിഭവം ഉണ്ടാക്കുവാനായി നാല് ബ്രഡും ഒരു ബീറ്റ്‌റൂട്ടുമാണ് എടുത്തിരിക്കുന്നത്. എടുത്തിരിക്കുന്ന ബീറ്റ്‌റൂട്ടിന് ചെറുതായി ഗ്രയിന്റ് ചെയ്യുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഒരു ചെറിയ സബോള ചേർക്കുക. എരുവിന് അനുസരിച്ച് പച്ചമുളകും അരിഞ്ഞത് ചേർക്കുക.

കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർക്കുക. രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടിയും ആവശ്യാനുസരണം ഉപ്പും ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു നുള്ള് കായം പൊടിയും ചേർത്തു കൊടുക്കുക. ആദ്യം എടുത്തു വച്ചിരിക്കുന്ന നാല് ബ്രെഡിൽ നിന്ന് ഓരോ ബ്രഡ് എടുത്തു ഇതിലേക്ക് കൈ കൊണ്ട് പൊടിച്ച് ഇടുക. മേൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്തതിനുശേഷം നന്നായി കൂട്ടി തിരുമ്പുക.

ബീറ്റ്‌റൂട്ടിൽ ആവശ്യത്തിന് വെള്ളം ഉള്ളതിനാൽ ആദ്യം തന്നെ കുഴയ്ക്കുമ്പോൾ വെള്ളം ഒഴിക്കേണ്ടതില്ല. കുഴച്ച് ചെറിയ ഉരുളകൾ ആയിട്ടുള്ള ആകൃതിയിൽ ആക്കുവാൻ സാധിക്കുന്നില്ലെങ്കിൽ, രണ്ട് ടീസ്പൂൺ വെള്ളം ഒഴിച്ച് കുഴയ്ക്കാവുന്നതാണ്. ഇതിൽനിന്ന് ഒരു ഉരുള എടുത്ത് അതിന്റെ നടുക്കിൽ വിരൽ കൊണ്ട് അമർത്തി ഒരു ഉഴുന്നുവടയുടെ രൂപത്തിലാക്കി മാറ്റുക.

ഒരു ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇവ ഫ്രൈ ചെയ്ത് എടുക്കുക. രണ്ടുവശവും നല്ലരീതിയിൽ ഫ്രൈ ചെയ്യേണ്ടതാണ്. തീ ചുരുക്കിയിട്ട് ഫ്രൈ ചെയ്യാൻ ശ്രദ്ധിക്കുക. നല്ല രീതിയിൽ മൊരിഞ്ഞ് കഴിഞ്ഞാൽ എടുക്കാവുന്നതാണ്. പുറമേ ക്രിസ്പിയും അകമേ സോഫ്റ്റുമായ ഒരു വിഭവമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

Credit : Nunu’s Tasty Kitchen

x