മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബീഫ് റോസ്റ്റ്. എന്നിരുന്നാലും പലർക്കും ബീഫ് റോസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അറിയുകയില്ല. ബീഫ് റോസ്റ്റ് എങ്ങനെയാണ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇതിനായി ആവശ്യമുള്ള ചേരുവകളും സാധനങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഒരു കിലോ ബീഫ്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, ഗരംമസാല, കുരുമുളകുപൊടി, സവാള, തക്കാളി, വെളിച്ചെണ്ണ, വെളുത്തുള്ളി ഇഞ്ചി ചതച്ചത്, പച്ചമുളക് ചതച്ചത്, കരിവേപ്പില, പെരുംജീരകപൊടി, തുടങ്ങിയവയാണ്. ആദ്യമായി ഒരു കിലോ ബീഫ്നല്ലതുപോലെ കഴുകി എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടേബിൾ സ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇതിനുശേഷം മസാല പുരട്ടി വച്ചിരിക്കുന്ന ബീഫ് ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ ഇട്ട് ആറ് വിസിൽ വരുന്നതുവരെ വേവിക്കുക. ബീഫ് നല്ലതുപോലെ വെന്തു വന്നതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിനു ശേഷം വേറൊരു പാത്രമെടുത്ത് ചൂടാക്കുക. പാത്രം ചൂടായി വന്നതിനുശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും അല്പം ഉപ്പും ചേർത്തു കൊടുക്കുക. ഇതിനു ശേഷം സവാള ബ്രൗൺ കളർ ആകുന്നതുവരെ ചെറുതീയിൽ നല്ലതുപോലെ വഴറ്റുക.
സവാള നല്ലതുപോലെ വഴന്നു വന്നതിനു ശേഷം ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും, പച്ചമുളക് ചതച്ചതും ചേർത്ത് കൊടുക്കേണ്ടതാണ്. ചേർത്ത് കൊടുത്ത സാധനങ്ങളുടെ പച്ചമണം മാറുന്നതുവരെ നല്ലതുപോലെ വഴറ്റുക. നല്ലതുപോലെ വഴന്നു വന്നതിനു ശേഷം ഇതിലേക്ക്അര ടീസ്പൂൺ ഗരം മസാലപ്പൊടി, അര ടീ സ്പൂൺ പെരുംജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളക് പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മസാലകളുടെ പച്ചമണം മാറുന്നതുവരെ നല്ലതുപോലെ വഴറ്റുക.

മസാലകളുടെ പച്ച മണം മാറി വന്നതിനു ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളി ചേർത്തു കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വരുന്നതു വരെ ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം തയ്യാറാക്കി വച്ച മസാല നല്ലതുപോലെ ഇളക്കുക. അതിനുശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് വെള്ളത്തോടു കൂടി ചേർത്തു കൊടുക്കുക. തുടർന്ന് ബീഫ് നല്ലതുപോലെ കുറുകി വരുന്നതുവരെ ഇളക്കുക.
ഇതിനുശേഷം കുറച്ചുനേരം ബീഫ് അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കുവാൻ മറക്കരുത്. ബീഫ് നല്ലതുപോലെ കുറുകി വന്നതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് മല്ലിയില കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. പാചകം ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ രുചിക്കൂട്ട് പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.