ബീഫ് പുട്ട് തയ്യാറാക്കിയാലോ. അരിപൊടിയും ബീഫും ഉണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാകാം.

ആവിയിൽ അരിപ്പൊടി ഇങ്ങനെ വേവിച്ചു നോക്കൂ. ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവുകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. പലഹാരം ഉണ്ടാക്കുന്നതിന് ആയിട്ടുള്ള മസാല എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഒരു പാൻ ചൂടാക്കുക അതിലേക്ക് അല്പം ഓയിൽ ഒഴിച്ച് തിളപ്പിച്ച് അതിനുശേഷം ഒരു വലിയ സബോള ചെറുതായി അരിഞ്ഞെടുക.

ഇതോടൊപ്പം അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സബോള ചെറുതായി വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യുക. ഇതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരു നുള്ള് ഗരംമസാലയും കുരുമുളകു പൊടിയും ചേർത്ത് മിക്സ് ചെയ്യുക.

ഇട്ട പൊടികളുടെ പച്ച മണം മാറുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ച് മിക്സിയിൽ ചതച്ചെടുത്ത ബീഫ് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ആക്കിയാൽ ഈ പലഹാരം ഉണ്ടാക്കാനുള്ള മസാല റെഡി ആയിരിക്കുകയാണ്. ഒരു ബൗളിൽ അരിപൊടിയിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ചെടുക്കുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് മസാല ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ആക്കിയതിനുശേഷം ഒരു ഇഡലി തട്ടിൽ ഓരോനിലും ഈ കൂട്ട് നിറക്കുക. ശേഷം ആവി കേറ്റി വേവിക്കുക. സാധാരണ പുട്ട് ഉണ്ടാക്കുന്ന അതേ സമയം മാത്രമാണ് ഇത് ഉണ്ടാക്കുവാനും എടുക്കുന്നത്. ചൂടാറുന്നതിന് മുന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : she book

x