മണവാളൻ ബീഫ് തയ്യാറാക്കുന്ന വിതം ഇങ്ങനെ. വളരെ സ്വാദ് ഉള്ള മസാല

മണവാളൻ ബീഫ് വളരെ എളുപ്പം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒന്നര കിലോ ബീഫ് ചെറുതായി അരിയുക. കഴുകിയെടുത്ത ബീഫ് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇടുക. ഇതിലേക്ക് ചേർക്കാനുള്ള മസാല പൊടിച്ച് എടുക്കുന്നതിനായി ഒരു മിക്സിയുടെ ജാറിലേക്ക് നാല് ടേബിൾ സ്പൂൺ കുരുമുളക്, ഒന്നര ടേബിൾസ്പൂൺ പെരുംജീരകവും ഇട്ട് പൊടിച്ച് എടുക്കുക.

പൊടിച്ചെടുത്ത് ഈ പൊടി നേരത്തെ കുക്കറിലിട്ട ബീഫിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരച്ചതും, ഒരു ടേബിൾസ്പൂൺ ഇഞ്ചി അരച്ചതും ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടിയും, 3 പച്ചമുളക് നടുവേ കീറിയത്, രണ്ട് സബോള സ്ലൈസ്സായി അരിഞ്ഞത്, ഒരു ടിസ്പൂൺ മഞ്ഞ പൊടിയും, ആവശ്യത്തിന് ഉപ്പും, 3 തണ്ട് കറിവേപ്പിലയും, ഒന്നര ടേബിൾസ്പൂൺ പച്ചവെളിച്ചെണ്ണയും ചേർത്ത് ഇവ നന്നായി കൈ ഉപയോഗിച്ച് ഇളക്കി മിക്സ് ചെയ്യുക.

മസാല ബീഫിൽ നന്നായി പിടിച്ചതിനു ശേഷം കുക്കറിന്റെ മൂടി അടച്ച് വെച്ച് വേവിക്കുക. വേവിക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല. വേവിച്ച് എടുത്ത ബീഫ് മറ്റൊരു പാനിലേക്ക് ഒഴിക്കുക. ശേഷം ഇവ നന്നായി ചൂടാക്കി വെള്ളം മുഴുവൻ വറ്റിക്കുക. വെള്ളം എല്ലാം വറ്റുമ്പോൾ ഒരു ചെറിയ കഷ്ണം ഇഞ്ചി സ്ലൈസ് ആയി മുറിച്ച് ചേർക്കുക.

ഇതോടൊപ്പം രണ്ട് പച്ചമുളക് നീളത്തിലരിഞ്ഞതും, അഞ്ചു വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചാറ്റ് കാശ്മീരി ചില്ലി പൊടിയും ചേർത്ത് ഇളക്കുക. ഇവ നന്നായി ഫ്രൈ ആയി വരുമ്പോൾ ഇതിലേക്ക് അര ടിസ്പൂൺ ഗരം മസാല ചേർത്ത് മിക്സ് ചെയ്യുക. ഇതോടൊപ്പം ഒരു സവാള കുത്തി അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കി പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : lillys natural tips

x