നാടൻ ബീഫ് കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ. വായയിൽ കപ്പലോടും

ഒരു കുക്കറിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അര കിലോ ബീഫ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു ചേർക്കുക. ശേഷം ഇട്ടിരിക്കുന്ന പൊടിയുമായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർക്കുക.

ശേഷം ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. കുക്കർ അടച്ച് വെച്ച് ആറ് വിസിൽ വരുന്നത് വരെ വേവിക്കുക. മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക.

ശേഷം കാൽ ടീസ്പൂൺ ഉലുവയും, രണ്ട് വറ്റൽ മുളകും, രണ്ട് സബോള ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക. സബോള വാടി വരുന്നത് വരെ വഴറ്റുക. ശേഷം ഒരു ടിസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇതിലേക്ക് ഒരു തക്കാളി ചെറുതായി അടിഞ്ഞതും, നാലു പച്ചമുളക് നീളത്തിലരിഞ്ഞതും ചേർത്ത് ഇളക്കുക. ശേഷം ഒരു മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.

വെന്ത് വന്നിരിക്കുന്ന ബീഫ് വെള്ളത്തോടൊപ്പം ഇതിലേക്ക് ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ കുരുമുളകു പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കുക. ശേഷം അഞ്ചു മിനിറ്റ് തിളപ്പിക്കുക. ഏറ്റവുമൊടുവിൽ ആവശ്യത്തിന് കറിവേപ്പില വിതറി ഇളക്കി തീ കെടുത്താവുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : sruthis kitchen

x