കല്യാണവീടുകളിൽ ഉണ്ടാക്കുന്ന ബീഫും കായയും എളുപ്പത്തിൽ ഉണ്ടാക്കാം. ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. വളരെ സ്വാദിഷ്ടമായ ബീഫും കായയും ഞൊടിയിടയിൽ.

ബീഫ് ഉപയോഗിച്ചുള്ള നല്ല വെറൈറ്റി വിഭവങ്ങളും നമ്മൾ കഴിച്ചിട്ടുണ്ടാകും. സാധാരണയായി കേരളത്തിലെ കല്യാണവീടുകളിൽ തലേ ദിവസത്തെ സ്പെഷ്യലാണ് ‘ബീഫും കായയും’. ഇന്ന് ഇവിടെ ഈ ബീഫും കായയും കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് പരിചയപ്പെടുത്തുന്നത്.

ഇതിനായി കുക്കറിലേക്ക് ഒരു കിലോ ബീഫ് കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഇതിലേക്ക് ഒരു കറുവപ്പട്ടയുടെ കഷ്ണം, അര ടീസ്പൂൺ കുരുമുളക്, 4 ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ അടിച്ചെടുക്കുക.

ഈ സമയം ഒരു പാത്രത്തിലേക്ക് ഒരു ഏത്തക്ക ഇഷ്ടം ഉള്ള വലുപ്പത്തിൽ അരിഞ്ഞ് ചേർക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അധികം വെന്ത് ഉടഞ്ഞു പോകരുത്. ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.

ഇനി ഇതിലേക്ക് രണ്ട് വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു ടീസ്പൂൺ ചേർക്കുക. ശേഷം രണ്ട് പച്ചമുളക് കീറിയതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുത്തത് നന്നായി വഴറ്റുക. ഇവയുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.

പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് വേവിച്ചെടുത്ത കായ ചേർത്ത് കൊടുക്കുക. അതിനുശേഷം വേവിച്ചുവെച്ച ബീഫ് വെള്ളത്തോടു കൂടി തന്നെ ഒഴിച്ച് കൊടുക്കുക. ഇനി ഇത് അടച്ചുവെച്ച് ഇതിലെ വെള്ളം വറ്റുന്നതുവരെ കുക്ക് ചെയ്യുക. വളരെ ടേസ്റ്റിയായ നാടൻ ബീഫും കായയും തയ്യാർ.

x