ഇനി വെറൈറ്റി ആയി ഒരു ബീഫ്‌ മന്തി ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. എന്താ സ്വാദ് !!

മന്തി വിഭവങ്ങൾ മിക്കവരും കഴിച്ചിട്ടുണ്ടാകുമല്ലോ. ഉള്ളി, വെളുത്തുള്ളി, തക്കാളി, ഇഞ്ചി എന്നിവയൊന്നും ആവശ്യമില്ലാത്ത വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീഫ് മന്തി ആണ് ഇവിടെ പരിചയപ്പെടുന്നത്. ഇനി ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആവശ്യമായ ബീഫ് കുക്കറിൽ വേവിച്ചെടുക്കണം. മുക്കാൽ കിലോ ബീഫ് എടുത്തു അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മന്തി മസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിക്കുക.

ഇനി ഇത് കുക്ക് ആയി വരുന്നതുവരെ കുക്കറിൽ വേവിക്കുക. ഈ സമയം ആവശ്യമായ അരി വേവിക്കാം. ഇതിനായി ഒരു പാൻ എടുത്ത് അതിൽ നിറയെ വെള്ളം എടുക്കുക. ഇതിലേക്ക് മൂന്ന് ഏലക്ക, മൂന്ന് ഗ്രാമ്പൂ, ഒരു കറുവപ്പട്ടയുടെ കഷ്ണം, ഒരു തക്കോലം, ഒരു ഉണക്ക നാരങ്ങ, 1 ടീ സ്പൂൺ കുരുമുളക് എന്നിവ ചേർക്കുക.

ഇനി ഈ വെള്ളം നന്നായി തിളച്ച ശേഷം ഇതിലേക്ക് ഒരു മണിക്കൂർ നേരം കുതിരാൻ വച്ച മന്തി റൈസ് ചേർക്കുക. ഇനി ഇത് നന്നായി വെന്തു വന്നശേഷം കോരി മാറ്റുക. ഈ സമയം വേവിച്ചുവെച്ച ബീഫിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, മൂന്ന് ഏലയ്ക്ക എന്നിവ ചേർക്കുക. അതോടൊപ്പം തന്നെ ഒരു കപ്പ് മല്ലിയിലയും പുതിനയിലയും ചേർക്കുക.

ഇതിലേക്ക് ഒരു കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇതിലേക്ക് 2 മാഗി ക്യൂബ് ചേർക്കുക. അതോടൊപ്പം മുക്കാൽകപ്പ് വെജിറ്റബിൾ ഓയിലും ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം മാറ്റിവയ്ക്കുക. ഇനി ഇത് വലിയൊരു പാനിലേക്ക് മാറ്റി ബീഫിലെ വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കുക. ഇതിൽ നിന്നും ഓയിൽ തെളിഞ്ഞു വരുമ്പോൾ അത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിനു മുകളിലായി നേരത്തെ വേവിച്ചുവെച്ച അരി ഇട്ടു കൊടുക്കുക.

അതിനു മുകളിലായി ഈ മാറ്റിവെച്ച് ഓയിൽ ചേർത്ത് കൊടുക്കുക. അതിനു ശേഷം നീളത്തിലുള്ള പച്ചമുളക് രണ്ടോ മൂന്നോ എണ്ണം കുത്തിവയ്ക്കുക. ഇനി ഇതിന് നടുവിലായി ഒരു ചെറിയ ബൗളിൽ അല്പം കനൽ ഇട്ടശേഷം മന്തിക്ക് സ്മോക്കി ഫ്ലവർ വരുവാനായി ഇത് മൂടി വയ്ക്കുക. ഒരു മണിക്കൂർ നേരമെങ്കിലും ഇങ്ങനെ വേവിച്ചെടുക്കണം. വളരെ ടേസ്റ്റിയായ ബീഫ് മന്തി തയ്യാർ ആയിരിക്കുന്നു.

x