ബീഫും ഗ്രീൻപീസും ഉണ്ടെങ്കിൽ ഇത് ട്രൈ ചെയ്യാതെ പോകരുത്. നാവിൽ കൊതിയൂറും ബീഫ് ഗ്രീൻപീസ് മസാല

ഇന്ന് വളരെ വെറൈറ്റി ആയാൽ ഒരു നോൺ വെജ് വിഭവം പരിചയപ്പെടണം.”ബീഫ് ഗ്രീൻപീസ് മസാല” എന്ന ഈ വിഭാഗം എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു കപ്പ് ഗ്രീൻപീസ് അഞ്ച് മണിക്കൂർ നേരം മുതിർന്നശേഷം കുക്കറിലേക്ക് ചേർത്ത് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ശേഷം മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളമൊഴിച്ച് കുക്കറിൽ ആറു വിസിൽ അടിക്കുന്നത് വരെ വെയിറ്റ് ചെയുക.

അതിനുശേഷം ഇതിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി അടുപ്പിൽ പാൻ വച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി വഴറ്റുക.

സവാള നന്നായി വഴന്നു വന്ന ശേഷം രണ്ട് പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും ചേർക്കാം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളക് പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു തക്കാളി മിക്സിയിൽ നന്നായി അടിച്ചെടുത്തത് ചേർത്ത് കൊടുക്കുക.

തക്കാളി വെന്തു വന്നശേഷം അതിലേക്ക് ആവശ്യത്തിനുള്ള ബീഫ് എടുത്ത് വേവിച്ചശേഷം മിക്സിയിൽ ചെറുതായി ഒന്ന് അടിച്ചെടുത്തതോ, വേവിക്കാത്ത ബീഫ് കഴുകി വാരി മിക്സിയിൽ അടിച്ചെടുത്തതോ ഇതിലേക്ക് ചേർത്ത് കൊടുക്കുക. വേവിക്കാത്തത് ആണെങ്കിൽ നന്നായി മിക്സ് ചെയ്ത് വേവിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച ഗ്രീൻപീസ് ചേർക്കുക.

ഗ്രേവി ആവശ്യമുണ്ടെങ്കിൽ ഗ്രീൻപീസ് വേവിച്ച വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി. ഇത് നന്നായി മിക്സ് ചെയ്ത ശേഷം അല്പം മല്ലിയില വിതറി തീ ഓഫ് ചെയ്യുക. വളരെ ടേസ്റ്റിയായ ബീഫ് ഗ്രീൻപീസ് മസാല തയ്യാർ.

x