ഒരു ബാംഗ്ലൂർ സ്പെഷ്യൽ ബജ്ജി ഉണ്ടാക്കിയാലോ? ഇതൊന്നു ശ്രമിച്ചു നോക്കൂ.

ബജി എല്ലാവർക്കും ഇഷ്ടമാണ്. നല്ല ചൂട് ചായയുടെ കൂടെ ചൂടുള്ള ബജി കഴിക്കുന്നതാണ് ആരാണ് ഇഷ്ടപ്പെടാത്തത്. എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഒരു ബാംഗ്ലൂർ സ്റ്റൈൽ ബജി ഉണ്ടാക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരവിയത് ചേർക്കുക. അതോടൊപ്പം തന്നെ ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക.

ഇതിലേക്ക് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇടുക. അതിനുശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കുക. ഇതെല്ലാംകൂടി നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് തൈരാണ്. പുളിയില്ലാത്ത തൈര് മുക്കാൽകപ്പ് ഇതിലേക്ക് ചേർക്കുക. ഇനിയിത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം.

മിസ്സ് ചെയ്യുന്ന സമയത്ത് ഇതിലേക്ക് കാൽ ടീ സ്പൂൺ കായ പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇത് പൊങ്ങി വരാനായി ഒരു നുള്ള് സോഡാപ്പൊടിയും ചേർക്കുക. അതിന് ശേഷം അല്പം മല്ലിയില ചെറുതായി അരിഞ്ഞതും തേങ്ങ ചെറുതായി നുറുക്കിയതും ഇതിലേക്ക് ചേർക്കുക. ഇനി ഇത് 5 മിനിറ്റ് നേരം നന്നായി മിക്സ് ചെയ്യണം. ഒരുപാട് വെള്ളം പോലെ ആവാൻ പാടില്ല. ഇനി ഇത് രണ്ട് മണിക്കൂർ നേരം പ്ലാസ്റ്റിക് റാപ്പർ ഉപയോഗിച്ച് മൂടിവയ്ക്കുക.

അതിനു ശേഷം അടുപ്പിൽ പാൻ വെച്ച് എണ്ണ നന്നായി ചൂടാക്കിയ ശേഷം മിക്സ്‌ ചെയ്തു വെച്ച മാവിൽ നിന്ന് സ്പൂണിൽ കോരിയെടുത്തു ഓയിലിലേക്ക് ഇട്ടുകൊടുത്തു മീഡിയം തീയിൽ ഫ്രൈ ചെയ്തെടുക്കുക. വളരെ ടേസ്റ്റിയായ ബാംഗ്ലൂർ സ്പെഷ്യൽ ബജി തയ്യാർ.

x