പത്തു മിനിറ്റ് മതി. അടിപൊളി നേന്ത്ര പഴം സുഖിയൻ റെഡി.

സുഖിയൻ എല്ലാവരും കഴിച്ചു ഉണ്ടാകുമല്ലോ. നാട്ടിൻപുറങ്ങളിലെ ഒരു ചായക്കട സ്പെഷ്യൽ ആണ് സുഖിയൻ. വളരെ സ്വാദുള്ളതും പ്രസിദ്ധമായ ചായ പലഹാരവും ആയതിനാൽ എല്ലാവർക്കും സുഖിയൻ വളരെ ഇഷ്ടമാണ്. എന്നാൽ ഇന്ന് ഒരു വ്യത്യസ്തമായ രീതിയിൽ സുഖിയൻ തയ്യാറാക്കി എടുക്കാം.

വ്യത്യസ്തമായി എന്ന് പറയുമ്പോൾ ഇതിന്റെ ചേരുവകളിലും വ്യത്യസ്തതയുണ്ട്. ഇതിന്റെ പ്രധാന ചേരുവ എന്ന് പറയുന്നത് ചെറുപയർ അല്ല മറിച്ച് നേന്ത്രപ്പഴം ആണ്. ഈ നേന്ത്രപ്പഴം സുഖിയൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ഉണ്ടാക്കാനായി രണ്ട് മീഡിയം വലുപ്പമുള്ള നേന്ത്രപ്പഴം എടുത്ത് പകുതി മുറിച്ച് കുക്കറിലിട്ട് വേവിക്കണം.

അതിനായി കുക്കറിലേക്ക് പഴം ഇട്ട് വെള്ളം ഒഴിച്ച് ഒരു വിസിൽ അടിച്ചതിനുശേഷം കുക്കറിന്റെ പ്രഷർ കളഞ്ഞ ശേഷം വെന്ത ഈ പഴം ഒരു ബൗളിലേക്ക് മാറ്റി നന്നായി ഉടച്ചെടുക്കുക. ചെറുചൂടോടെ ഉടച്ച് എടുക്കാവുന്നതാണ്. നന്നായി ഉടഞ്ഞു വന്നതിനു ശേഷം ഇതിലേക്ക് ഒന്നര അച്ച് ശർക്കര ചുരണ്ടി ചേർക്കാവുന്നതാണ്. ശർക്കരക്കുപകരം പഞ്ചസാരയും എടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരവിയത് ചേർക്കുക.

പിന്നീട് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം 3 ടേബിൾസ്പൂൺ മൈദ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നന്നായി കുഴക്കുക. ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ ഒന്നും കുഴക്കേണ്ട ആവശ്യമില്ല. ഇത് കയ്യിൽ ഒട്ടിപ്പിടിക്കുന്ന പരിവം ആയാലും കുഴപ്പമില്ല. അതിനുശേഷം ഓരോ ഉരുളകളാക്കി മാറ്റേണ്ടതുണ്ട്. അതിനുശേഷം ഇതിലേക്ക് ആവശ്യമായ ഒരു ബാറ്റർ തയ്യാറാക്കണം. ഇതിനായി ഒരു ബൗൾ എടുക്കുക. ഇതിലേക്ക് അരക്കപ്പ് മൈദ എടുക്കുക.

ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. നിറത്തിന് വേണ്ടിയാണ് മഞ്ഞൾപൊടി ചേർക്കുന്നത്. ശേഷം കുറച്ച് നെയ്യും ആവശ്യത്തിന് ഉപ്പം കൂടി ചേർത്ത് വെള്ളമൊഴിച്ച് നന്നായി മിക്സ് ചേർക്കുക. കട്ടിയുള്ള ബാറ്റർ ആയി വേണം ഇത് തയ്യാറാക്കാൻ. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളയും ബാറ്ററിൽ മുക്കി ഓയിലിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക. സ്വാദിഷ്ടമായ നേന്ത്രപ്പഴം സുഖിയൻ തയ്യാർ.

x