ചെറുപഴം ഇങ്ങനെ ചെയ്ത് നോക്കു. വളരെ എളുപ്പം തയ്യാറാക്കാം

നാല് ചെറുപഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചു വെക്കുക. ഇത് മറ്റൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ചേർക്കുക. ഇതിലേക്ക് കാൽകപ്പ് തേങ്ങാപ്പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഒരു പാനിൽ കാൽ കപ്പ് വെള്ളമൊഴിച്ച് ഒരു ശർക്കരയും ചേർത്ത് ശർക്കര അലിയിച്ചെടുക്കുക. ഈ ശർക്കര ലായിനി നേരത്തെ തയ്യാറാക്കി വച്ചിരുന്ന പഴത്തിന്റെ മിക്സ്സിലേക്ക് ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് ഗോതമ്പു പൊടിയും അര കപ്പ് അരിപ്പൊടിയും ചേർക്കുക.

ഇതിലേക്ക് അര ടീസ്പൂൺ കറുത്ത എള്ളും, അര ടീസ്പൂൺ ചെറിയ ജീരകവും, ഒരു നുള്ള് ഉപ്പും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. മാവ് കട്ടിയുള്ള രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. വേണമെങ്കിൽ കട്ടി കൂട്ടുന്നതിനായി ആവശ്യത്തിന് ഗോതമ്പുപൊടിയും ചേർക്കാവുന്നതാണ്.

ഇത് അര മണിക്കൂർ മാറ്റി വെക്കുക. അരമണിക്കൂറിനു ശേഷം ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും കുറേശെ ഫ്രൈ ചെയ്ത് എടുക്കുക. എല്ലാ വശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. ഇതേ പോലെ തന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. ശേഷം കഴിക്കാവുന്നതാണ്.

Credits : Ladies Planet by Ramshi

x