തീ കത്തിക്കാതെ രണ്ടു മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ പറ്റുന്ന കിടു പലഹാരം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. 4 ചെറുപഴം അല്ലെങ്കിൽ രണ്ട് നേന്ത്രപ്പഴം തൊലികളഞ്ഞ് ഒരു ബൗളിലേക്ക് ചേർക്കുക. ശേഷം ഇവ നന്നായി ഉടച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് 125 ഗ്രാം ബിസ്ക്കറ്റ് ഇട്ട് നന്നായി പൊടിച്ച് എടുക്കുക.

ക്രീം ഇല്ലാത്ത ഏത് ബിസ്ക്കറ്റ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. പൊടിച്ചെടുത്ത ബിസ്ക്കറ്റ് നേരത്തെ കുഴച്ചു വച്ചിരിക്കുന്ന പഴത്തിലേക്ക് ചേർക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്ത് ക്രീമി രൂപത്തിലാക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക. ഇതോടൊപ്പം കാൽക്കപ്പ് ഉണക്കിയ തേങ്ങ ചിരകിയതും ചേർക്കുക.

ഈ പലഹാരത്തിന് നല്ല ഫ്ലവർ ലഭിക്കുന്നതിനായി അരടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. ശേഷം ഇവയെല്ലാം കൈ ഉപയോഗിച്ച് മിക്സ് ചെയ്തു കുഴക്കുക. കയ്യിൽ അല്പം നെയ്യ് തേച്ച് ഇതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഉരുട്ടുക.

ഉരുട്ടിയെടുത്ത് ഓരോന്നും ഉണക്കിയ തേങ്ങ ചിരകിയത് മുക്കി പൊതിഞ്ഞ് എടുക്കുക. ബാക്കി ഉള്ളതും ഇതുപോലെ ചെയ്തെടുക്കുക. വളരെ എളുപ്പം മിനിറ്റുകൾ കൊണ്ട് തയ്യാറാക്കിയ വിഭവം കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x