ചെറുപഴം വീട്ടിൽ ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

രണ്ടു ചെറുപഴം ചെറുതായി അരിഞ്ഞത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത് ഒരു കപ്പ് ചേർക്കുക. ഇവ രണ്ടും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാപൊടിയും, കാൽ ടീസ്പൂൺ ജീരകവും, ഒരു കപ്പ് മൈദ പൊടിയും, കാൽ കപ്പ് വെള്ളവും ചേർക്കുക.

ഇവയെല്ലാം വീണ്ടും നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി ആവശ്യത്തിന് മധുരത്തിനായി രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ റവയും ചേർക്കാവുന്നതാണ്.

ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും രണ്ട് തവി മാവ് പാനിൽ ഒഴിക്കുക. ഒരു വശം നന്നായി മൊരിയുമ്പോൾ മറുവശം മറച്ചിടാവുന്നതാണ്.

ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. ഉള്ളിൽ വളരെ സോഫ്റ്റും, പുറം വളരെ ക്രിസ്പിയും ആയിട്ടുള്ള ഒരു പലഹാരമാണിത്.

Credits : shazz world

x