കോഴി മുട്ടയും പഴവും ഉണ്ടെങ്കിൽ വൈകുന്നേരം ചായക്ക് മറ്റൊന്നും വേണ്ട. വളരെ എളുപ്പം തയ്യാറാക്കാം.

കോഴിമുട്ടയും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന മധുരമുള്ള പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി രണ്ട് നേന്ത്രപ്പഴം നന്നായി വേവിച്ചെടുക്കുക. വേവിച്ചെടുത്ത നേന്ത്രപ്പഴം തൊലികളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് ഉടച്ച് എടുക്കുക. ഇതേ പാത്രത്തിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി കൈല് ഉപയോഗിച്ച് മിക്സ് ചെയ്യുക. ഇതിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് ഈ കൂട്ടിലേക്ക് ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി ചേർക്കുക. മറ്റൊരു പാൻ ചൂടാക്കാൻ വയ്ക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഉരുക്കുക. നെയ്യ് എല്ലാ ഭാഗത്തും തേച്ചു പിടിപ്പിച്ചതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് അണ്ടിപ്പരിപ്പ് പൊട്ടിച്ചിട്ട് റോസ്‌റ്റ് ചെയ്യുക. അണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്തതിനു ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് മുഴുവനായി ചേർക്കുക.

ഒരു ടൈസ്പൂണിന്റെ സഹായത്താൽ ഇവ പരത്തുക. ശേഷം തീ ചുരുക്കി അടച്ച് വെച്ച് വേവിക്കുക. വെറും എട്ട് മിനിറ്റ് കൊണ്ട് തന്നെ ഒരു വശം വെന്ത് വരുന്നതാണ്. ശേഷം ഇവ തിരിച്ചിട്ട് മറുവശവും വേവിക്കുക. നന്നായി വെന്തതിന് ശേഷം മറ്റൊരു പാത്രത്തിലേക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x